ഒറ്റ ചാര്‍ജ്ജില്‍ 130 കിമീ ഓടാന്‍ പുത്തന്‍ ഇലക്ട്രിക് വാഗണ്‍ ആര്‍
മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍ അടുത്ത വര്‍ഷം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍ അടുത്ത വര്‍ഷം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനം ഒറ്റത്തവണ ചാർജ് ചെയ്താൽ 130 കിലോമീറ്റർ പിന്നിടുമെന്നാണ് പുതിയ വാര്‍ത്തകള്‍.
സാധാരണ വൈദ്യുത വാഹനങ്ങളെ പോലെ വാഗൻ ആർ ഇവിയിലും റേഞ്ചും ശരാശരി വേഗവും വിപരീത അനുപാതത്തിലാവുമെന്നും സൂചനകളുണ്ട്. അതായത് വേഗം കൂടുന്ന പക്ഷം കാർ ഓടുന്ന ദൂരം കുറയും. ഒറ്റത്തവണ ചാർജ് ചെയ്താൽ സാധാരണ സാഹചര്യങ്ങളിൽ 130 കിലോമീറ്റർ ഓടുന്ന കാറിനു പക്ഷേ വേഗമേറുന്ന പക്ഷം 100 കിലോമീറ്റർ പിന്നിടാനേ സാധിക്കൂ.
സാധാരണ ഗതിയിലുള്ള എ സി ചാർജറിനൊപ്പം ഡി സി ഫാസ്റ്റ് ചാർജിങ് സംവിധാനവുമായിട്ടാവും വാഗൻ ആർ ഇ വി എത്തുന്നത്. സാധാരണ രീതിയിൽ ഏഴു മണിക്കൂറോളം സമയമെടുത്താവും കാറിലെ ബാറ്ററി പൂർണതോതിൽ ചാർജ് ആവുക. ഫാസ്റ്റ് ചാർജിങ് സംവിധാനത്തിൽ ഒറ്റ മണിക്കൂറിനകം ബാറ്ററി 80% ചാർജ് ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാഹനത്തിന്‍റെ വില ഏഴു ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്നാണു സൂചന. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം കൂടി ലഭിക്കുന്നതോടെയാണ് പുത്തന്‍ വാഗണ്‍ ആര്‍ ഈ മോഹ വിലയ്ക്കു വിപണിയിലെത്തുക.
ഇലക്ട്രിക് വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഗുലര്‍ വാഗണ്‍ ഹാച്ച് ബാക്കില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിനുള്ളു. ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്.
'വാഗന്‍ ആറി'ന്റെ വൈദ്യുത പതിപ്പ് 10 ലക്ഷം രൂപയ്ക്കു വില്‍പ്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ഫെയിം ഇന്ത്യ പ്രകാരമുള്ള ഇളവുകള്‍ കൂടിയാവുന്നതോടെ ഏഴര ലക്ഷം രൂപ വിലയ്ക്കു ബാറ്ററിയില്‍ ഓടുന്ന 'വാഗന്‍ ആര്‍' നിരത്തിലെത്തുമെന്നാണു വിലയിരുത്തല്‍. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം 'വാഗന്‍ ആര്‍ ഇ വി'ക്ക് 1.24 മുതല്‍ 1.38 ലക്ഷം രൂപ വരെയാണു സബ്‌സിഡി പ്രതീക്ഷിക്കുന്നത്. 'ഫെയിം ഇന്ത്യ'യുടെ രണ്ടാം ഘട്ടത്തില്‍ ഈ ഇളവുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.