എല്ലാം മെസിയുടെ കയ്യിലാണ് ഇനി! ബാഴ്‌സയിലേക്കുള്ള ഇതിഹാസത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സാവി

ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട അടക്കമുള്ളവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാത്തതിനാല്‍ മെസിക്ക് ഔദ്യോഗികമായൊരു ഓഫര്‍ നല്‍കാന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല.

xavi says lionel messi's barcelona return depends on player saa

ബാഴ്‌സലോണ: ലിയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങുന്നു. നിലവില്‍ മെസിയുടെ മടക്കത്തെക്കുറിച്ച് ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് ബാഴ്‌സലോണ കോച്ച് സാവി പറഞ്ഞു. മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പിഎസ്ജിയുമായി ജൂണില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന് മെസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇതിഹാസതാരം ബാഴ്‌സയിലേക്ക് തിരികെയെത്തുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്.

ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട അടക്കമുള്ളവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാത്തതിനാല്‍ മെസിക്ക് ഔദ്യോഗികമായൊരു ഓഫര്‍ നല്‍കാന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല. ബാഴ്‌സലോണ സമര്‍പ്പിച്ച ഭാവിപദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലാലീഗ അംഗീകരിച്ചില്ലെങ്കില്‍ കാംപ്നൗവിലേക്ക് മെസിയെ തിരികെ എത്തിക്കുക എളുപ്പമല്ല.

ഇതുതന്നെയാണിപ്പോള്‍ കോച്ച് സാവി ഹെര്‍ണാണ്ടസ് നല്‍കുന്ന സൂചനയും. ബാഴ്‌സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവ് സങ്കീര്‍ണമായ അവസ്ഥയില്‍ ആണിപ്പോള്‍. പലഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസി ബാഴ്‌സയിലേക്ക് തിരികെ എത്തണമെന്നാണ് താനാഗ്രഹിക്കുന്നത്. എന്നാല്‍ മെസിയുടെ ലക്ഷ്യങ്ങളും തീരുമാനങ്ങളും ആയിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുകയെന്നും സാവി പറഞ്ഞു.

മെസിയെ ടീമിലെത്തിക്കാനായി ബാഴ്‌സയ്ക്ക് നിലവിലെ ശന്പളബില്‍ കാര്യമായി വെട്ടിക്കുറയ്ക്കണം. ഇതിനായി ഒരുപിടിതാരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സിന് പിന്നാലെ സീനിയര്‍ താരം ജോര്‍ഡി ആല്‍ബയും ബാഴ്‌സലോണ വിട്ടിരുന്നു.  ഈ സീസണ്‍ അവസാനത്തോടെ ടീം വിടാന്‍ ആല്‍ബ തീരുമാനിച്ചു. പതിനൊന്ന് വര്‍ഷമായി ബാഴ്‌സ പ്രതിരോധ നിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. 

ഗുജറാത്തിനെതിരായ ക്വാളിഫയറിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് അശുഭ വാര്‍ത്ത

യുവതാരം അലസാന്ദ്രോ ബാള്‍ഡെ വന്നതോടെ ബാഴ്‌സയില്‍ ആല്‍ബയ്ക്ക് അവസരം കുറഞ്ഞിരുന്നു. അടുത്ത സീസണില്‍ കൂടുതല്‍ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവരു എന്നതിനാലാണ് ആല്‍ബയുടെ തീരുമാനം. ബാഴ്‌സയ്ക്കായി 458 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ആല്‍ബ 27 ഗോളും 99 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട. ആറ് ലാ ലിഗ, ഒരു ചാന്പ്യന്‍സ് ലീഗ് ഉള്‍പ്പടെ ബാഴ്‌സയ്‌ക്കൊപ്പം പതിനെട്ട് കിരീടവിജയങ്ങളില്‍ പങ്കാളിയായി.

Latest Videos
Follow Us:
Download App:
  • android
  • ios