റൊണാള്‍ഡോക്ക് പിന്നാലെ വമ്പന്‍ താരങ്ങളെ വലയിലാക്കാന്‍ സൗദി ക്ലബ്ബുകള്‍, ലക്ഷ്യം മറ്റൊന്ന്

റൊണാള്‍ഡോയുടെ വരവോടെ അൽ നസ്റിന്‍റെയും സൗദി പ്രോ ലീഗിന്‍റെയും വിപണിമൂല്യം കുത്തനെ ഉയർന്നു. അൽ നസ്റിന്‍റെ ചുവടുപിടിച്ച് സൗദി ലീഗിലെ മറ്റ് ക്ലബുകളും വമ്പൻ താരങ്ങളെ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ.

Why Saudi Soccer League clubs to targets global super stars, here is the reason gkc

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ യൂറോപ്പിലെ വമ്പൻ താരങ്ങളെ നോട്ടമിട്ട് സൗദി ക്ലബുകൾ. സൗദി ഭരണകൂടത്തിന്‍റെ പിന്തുണയോടെയാണ് ടീമുകൾ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യനോ റൊണാൾഡോയെ ജനുവരിയിൽ അൽ നസ്ർ സ്വന്തമാക്കിയതോടെയാണ് സൗദി പ്രോ ലീഗ് ഫുട്ബോൾ ലോകത്തിന്‍റെ ശ്രദ്ധയാകർഷിച്ചത്.

1772 കോടി രൂപയാണ് അൽ നസ്ർ വാർഷിക പ്രതിഫലമായി റൊണാൾഡോയ്ക്ക് നൽകുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം. റൊണാള്‍ഡോയുടെ വരവോടെ അൽ നസ്റിന്‍റെയും സൗദി പ്രോ ലീഗിന്‍റെയും വിപണിമൂല്യം കുത്തനെ ഉയർന്നു. അൽ നസ്റിന്‍റെ ചുവടുപിടിച്ച് സൗദി ലീഗിലെ മറ്റ് ക്ലബുകളും വമ്പൻ താരങ്ങളെ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ.

അൽ നസ്റിന്‍റെ ചിരവൈരികളായ അൽ ഹിലാൽ ലിയോണൽ മെസിക്ക് റൊണാൾഡോയെക്കാൾ ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്തുകഴിഞ്ഞു. മെസിക്കൊപ്പം ബാഴ്സലോണ വിടുന്ന സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ എന്നിവരെയും അൽ ഹിലാൽ നോട്ടമിട്ടിട്ടുണ്ട്. റയൽ മാഡ്രിഡ് താരം കരീം ബെൻസേമയ്ക്ക് പിന്നാലെയാണ് അൽ ഇത്തിഹാദ്. സെർജിയോ റാമോസ്, റോബർട്ടോ ഫിർമിനോ, ഇൽകായ് ഗുണ്ടോഗൻ, അഡമ ട്രയോറെ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച് തുടങ്ങിയ താരങ്ങളെയും സൗദി ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്. അ‍ഞ്ചുവർഷം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച അ‍ഞ്ച് ഫുട്ബോൾ ലീഗുകളിൽ ഒന്നാവുകയാണ് സൗദിയുടെ ലക്ഷ്യം.

അല്‍ നസ്ര്‍ വിട്ട് വീണ്ടും യൂറോപ്പിലേക്കോ, ഒടുവില്‍ പ്രതികരിച്ച് റൊണാള്‍ഡോ

ഇതിനായി സൗദി കായികമന്ത്രാലയത്തിന്റെ കൈയയച്ചുള്ള പിന്തുണയുണ്ട്. വമ്പൻതാരങ്ങളെ ടീമിലെത്തിക്കാൻ എല്ലാ ക്ലബുകൾക്കും സൗദി കായികമന്ത്രാലയം സാമ്പത്തിക സഹായം നൽകും. ക്ലബുകൾക്കിടയിലെ അന്തരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

വെറുതെയല്ല വമ്പന്‍ താരങ്ങളെ സൗദിയിലെത്തിക്കുന്നത്

ലീഗ് വളര്‍ത്തുന്നതിന് അപ്പുറം വലിയ ലക്ഷ്യങ്ങളോടെയാണ് സൗദി സൂപ്പര്‍താരങ്ങളെയും പരിശീലകരയും എത്തിക്കുന്നത്. 2030ലെ ലോകകപ്പിനായി സൗദി അറേബ്യയും രംഗത്തുണ്ട്. ലോകകപ്പിന് ആതിഥേയരാവുന്നതിന് തങ്ങൾക്കും ആവശ്യമായ
പ്രൗഡി ഉണ്ടെന്ന് വിളിച്ചുപറയുകയാണ് ഇപ്പോഴുള്ള നീക്കങ്ങൾ പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. വമ്പൻ താരങ്ങളെ എത്തിക്കുന്നതിലുടെ സൗദി ലീഗിനേയും രാജ്യത്തേയും പ്രോമോട്ട് ചെയ്യാനും മാര്‍ക്കറ്റ് ചെയ്യാനാവും.

മെസിയും ബെന്‍സേമയും സൗദിയിലെത്തുമോ?, ഔദ്യോദഗിക പ്രഖ്യാപനം വരെ കാത്തിരിക്കു; പ്രതികരണവുമായി സൗദി കായിക മന്ത്രി

താരങ്ങളെ എത്തിക്കാൻ സൗദി സര്‍ക്കാര്‍ തന്നെ ക്ലബുകൾക്ക് ഫണ്ട് ചെയ്യുന്നുവെന്ന വിവരവും പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പ് ഖത്തര്‍ അവിസ്മരണീയമാക്കിയിരുന്നു.ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലെ കാണികൾ എത്തിയത് വലിയ ഗുണം ചെയ്തു. അതുപോലെ സൗദി വേദിയായാൽ ഇതിനേക്കാൾ വലിയ ആരാധക പിന്തുണ പ്രതീക്ഷിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios