കാത്തിരിപ്പ് നീളുന്നു, ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് എപ്പോൾ; വ്യക്തമാക്കി ഇന്‍റര്‍ മയാമി പരിശീലകൻ

മെസി എത്ര ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന തീയതി ഇപ്പോള്‍ പറയാനാവില്ല. ഓരോ ദിവസം കഴിയുന്തോറം മെസിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

When Will Lionel Messi to return to action,Inter Miami Head coach Tata Martino reveals

മയാമി: പരിക്കിൽ നിന്ന് മുക്തനാവുന്ന ലിയോണൽ മെസി ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ഇന്‍റർ മയാമി കോച്ച് ടാറ്റാ മാർട്ടിനോ. മേജര്‍ ലീഗ് സോക്കര്‍ റെഗുലർ സീസൺ അവസാനിക്കും മുൻപ് സൂപ്പർ താരം ഇന്‍റർമയാമിക്കായി കളിച്ചു തുടങ്ങും. എന്നാല്‍ മെസി എപ്പോള്‍ തിരിച്ചെത്തുമെന്ന് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും ഉടന്‍ പരിശീലനം തുടങ്ങുമെന്നും മാർട്ടിനോ പറഞ്ഞു.

ജൂലൈയില്‍ കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ മെസി ദിവസങ്ങളായി വിശ്രമത്തിലായിരുന്നു. കോപ ഫൈനലിന്‍റെ രണ്ടാം പകുതിയില്‍ പരിക്കുമായി കയറിയശേഷം മെസി ഇതുവരെ ഗ്രൗണ്ടിലിറങ്ങിയിട്ടില്ല. ചിലിക്കും കൊളംബിയക്കുമെതിരായ അര്‍ജന്‍റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലും മെസിയില്ല. കളിക്കാര്‍ക്കൊപ്പമുള്ള പതിവ് പരിശീലനം തുടങ്ങിയില്ലെങ്കിലും ഫിസിക്കല്‍ ട്രെയിനേഴ്സിനൊപ്പം മെസി പരിശീലനം നടത്തുന്നുണ്ടെന്നും ജെറാര്‍ഡ് മാര്‍ട്ടിനോ പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെല്‍സി, വിജയം തുടരാന്‍ ലിവര്‍പൂൾ; മത്സര സമയം, കാണാനുള്ള വഴികള്‍

മെസി എത്ര ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന തീയതി ഇപ്പോള്‍ പറയാനാവില്ല. ഓരോ ദിവസം കഴിയുന്തോറം മെസിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി മറ്റ് കളിക്കാര്‍ക്കൊപ്പമല്ലെങ്കിലും അദ്ദേഹം പരിശീലനം നടത്തുന്നുണ്ടെന്നും മാര്‍ട്ടിനോ പറഞ്ഞു.

26 മത്സരങ്ങളില്‍ നിന്ന് 56 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് ഇന്‍റര്‍ മയാമി. ഈ ആഴ്ച അവസാനം സിന്‍സിനാറ്റിയെ നേരിടാനിറങ്ങുന്ന ഇന്‍റര്‍ മയാമിക്ക് ജയിച്ചാലും തോറ്റാലും പ്ലേ ഓഫിലെത്താനാവുമെന്നാണ് കരുതുന്നത്. 26 മത്സരങ്ങളില്‍ 48 പോയന്‍റുള്ള സിന്‍സിനാറ്റി രണ്ടാം സ്ഥാനത്ത്.

പ്രീമിയർ ലീഗിൽ വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോ‌ൽവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios