എളുപ്പമാണെന്ന് കരുതണ്ട, മെസി നന്നായി ബുദ്ധിമുട്ടും! ഇതിഹാസത്തിന് മുന്നറിയിപ്പുമായി വെയ്ന്‍ റൂണി

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇതിഹാസ താരമായ റൂണി 2018ലാണ് അമേരിക്കന്‍ ലീഗില്‍ കളിക്കാരനായി എത്തുന്നത്. ഡിസി യുണൈറ്റഡിനായി രണ്ട് സീസണുകളിലായി 48 മത്സരങ്ങളില്‍ നിന്നായി 23 ഗോളും നേടി.

wayne rooney warn lionel messi ahead of mls dubut saa

ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്‌ബോളിനോട് വിട പറഞ്ഞ് അമേരിക്കയില്‍ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ലിയോണല്‍ മെസി. ഇന്റര്‍ മയാമി കുപ്പായത്തില്‍ 21ന് ക്രൂസ് അസൂളിനെതിരെയാണ് മെസിയുടെ അരങ്ങേറ്റം. ബാഴ്‌സലോണയിലേയും പിഎസ്ജിയിലേയും പോലെ അതേ ആവേശത്തോടെ ഇന്റര്‍ മയാമിയിലും ലക്ഷ്യങ്ങള്‍ക്കായി പൊരുതുമെന്നാണ് ആരാധര്‍ക്ക് മെസി ഉറപ്പ് നല്‍കിയിരുന്നു. എന്നാലിപ്പോള്‍ മെസിക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും ഡി സി യുണൈറ്റഡ് പരിശീലകനുമായ വെയ്ന്‍ റൂണി.

മേജര്‍ ലീഗ് സോക്കര്‍ മെസ്സിക്ക് ഒട്ടും എളുപ്പമായിരിക്കില്ലെന്നാണ് റൂണി പറയുന്നത്. ''എല്ലാം മെസിക്കായി സജ്ജീകരിച്ചിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് ഒപ്പം കളിച്ചിരുന്ന സെര്‍ജിയോ ബുസ്‌ക്വേറ്റ്‌സിനെ ടീമിലെത്തിച്ചു. ജോര്‍ഡി ആല്‍ബ, ലൂയിസ് സൂവാരസ്, ആന്ദ്രേ ഇനിയേസ്റ്റ എന്നിവരും എത്തിയേക്കും. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പരിശീലകന്‍ ടാറ്റ മാര്‍ട്ടീനോയും കൂട്ടിനുണ്ട്. എന്നാല്‍ മേജര്‍ ലീഗില്‍ വിജയിക്കാന്‍ ഇതൊന്നും പോരെ. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണ്. മുമ്പ് ഇവിടെ വന്ന പല ഇതിഹാസ താരങ്ങളും മികവ് തെളിയിക്കാന്‍ പാടുപെട്ടു. മെസിക്കും അത്തരത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും.'' റൂണി മുന്നറിയിപ്പ് നല്‍കി. 

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇതിഹാസ താരമായ റൂണി 2018ലാണ് അമേരിക്കന്‍ ലീഗില്‍ കളിക്കാരനായി എത്തുന്നത്. ഡിസി യുണൈറ്റഡിനായി രണ്ട് സീസണുകളിലായി 48 മത്സരങ്ങളില്‍ നിന്നായി 23 ഗോളും നേടി. പിന്നീട് പരിശീലക റോളിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ സീസണിലാണ് ഡിസി യുണൈറ്റഡിന്റെ ചുമതലയേറ്റത്.

ഗുന്ദോകനെ അവതരിപ്പിച്ച് ബാഴ്‌സലോണ
 
ജര്‍മ്മന്‍താരം ഇല്‍ക്കെ ഗുന്ദോകനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ബാഴ്‌സലോണ. മാഞ്ചസ്റ്റര്‍ സിറ്റി നായകനായിരുന്ന ഗുന്ദോകന്‍ ബാഴ്‌സയിലെത്തിത് രണ്ട് വര്‍ഷത്തെ കരാറില്‍. ബാഴ്‌സക്കായും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ഗുന്ദോകന്‍ ആരാധകര്‍ക്ക് ഉറപ്പുനല്‍കി.
 

Latest Videos
Follow Us:
Download App:
  • android
  • ios