അടുത്ത ആഴ്ച്ച 36 തികയുന്ന മനുഷ്യനാണ്! ഓസ്‌ട്രേലിയന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് വട്ടംകറക്കി മെസി - വീഡിയോ

മെസിയുടെ ഗോളിനേക്കാള്‍ പ്രശംസിക്കപ്പെടേണ്ടത് അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രകടനം തന്നെയാണ്. ഗോളിനേക്കാളേറെ വൈറലാകുന്നത് അദ്ദേഹം ഓസ്‌ട്രേലിയന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്തുപോകുന്ന കാഴ്ച്ചയാണ്.

watch vidoe lionel messi dribble pass three australian players saa

ബെയ്ജിംഗ്: ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരി്ന്നു അര്‍ജന്റീനയുടെ ജയം. ക്യാപ്റ്റന്‍ ലിയോണല്‍ മെസി, ജര്‍മന്‍ പസെല്ല എന്നിവരാണ് ഗോളുകള്‍ നേടിയത്. നേരത്തെ, ലോകകപ്പിലും അര്‍ജന്റീന ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. തോല്‍വിക്ക് പകരം വീട്ടുകയെന്ന ഓസ്‌ട്രേലിയയുടെ ആഗ്രഹവും നടന്നില്ല.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോള്‍. തുടക്കത്തില്‍ തന്നെ അര്‍ജന്റീന ആധിപത്യം പുലര്‍ത്തി. എന്‍സോയില്‍ നിന്ന് പന്ത് വാങ്ങിയ മെസി. ഒരു ഓസ്‌ട്രേലിയന്‍ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഡി ബോക്‌സില്‍ നിന്ന് നിറയൊഴിച്ചു.

മെസിയുടെ ഗോളിനേക്കാള്‍ പ്രശംസിക്കപ്പെടേണ്ടത് അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രകടനം തന്നെയാണ്. ഗോളിനേക്കാളേറെ വൈറലാകുന്നത് അദ്ദേഹം ഓസ്‌ട്രേലിയന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്തുപോകുന്ന കാഴ്ച്ചയാണ്. ഒമ്പത് ദിവസം കൂടി കഴിഞ്ഞാല്‍ 36 വയസ് പൂര്‍ത്തിയാവും മെസിക്ക്. തന്നെക്കാള്‍ 8 - 10 വയസ് കുറവുള്ള താരങ്ങളെ അനായാസം ഭേദിക്കുന്ന മെസി ഒരു മനോഹരമായ കാഴ്ച്ച തന്നെയാണ്. വീഡിയോ കാണാം...

68-ാം മിനിറ്റിലാണ് അര്‍ജന്റീന രണ്ടാം ഗേള്‍ നേടുന്നത്. മെസിയും ഡിപോളും നടത്തിയ നീക്കമാണ് പസെല്ല ഗോളാക്കിയത്. ഡി പോളിന്റെ ക്രോസില്‍ പസെല്ല തല വെക്കുകയായിരുന്നു. രണ്ടാം ഗോള്‍ വീണതോടെ ഓസ്‌ട്രേലിയ തളര്‍ന്നു. ആ തിരിച്ചടിയില്‍ കരകയറാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. ഇതിനിടെ ജൂലിയന്‍ അലാവരസിന്റെ ഗോള്‍ശ്രമം ഓസീസ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. യുവതാരം അലസാന്‍ഡ്രോ ഗര്‍നാച്ചോ അര്‍ജന്റീന ജേഴ്‌സിയില്‍ അരങ്ങേറി.

അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. യുറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന ആദ്യ മത്സരവുമാണ്.

'തുടക്കമിട്ടത് കോലി'; ഐപിഎല്ലിലെ കൊമ്പുകോര്‍ക്കലില്‍ വിശദീകരണവുമായി നവീന്‍ ഉള്‍ ഹഖ്

Latest Videos
Follow Us:
Download App:
  • android
  • ios