വെടിച്ചില്ല് ഗോളുമായി ഒളിവര്‍ സ്‌കിപ്പ്! ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിയെ തകര്‍ത്ത് ടോട്ടനം- വീഡിയോ

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ടോട്ടനമിന്റെ ആദ്യ ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് സ്‌കിപ്പ് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് തടഞ്ഞിടാന്‍ ഗോള്‍ കീപ്പര്‍ അരിസബലഗയ്ക്ക് സാധിച്ചില്ല.

Watch video tottenham star oliver skipp scores a stunner against Tottenham saa

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ ഞെട്ടിച്ച് ടോട്ടനം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലണ്ടന്‍ ഡാര്‍ബിയില്‍ ടോട്ടനത്തിന്റെ ജയം. ഒളിവര്‍ സ്‌കിപ്പ്, ഹാരി കെയ്ന്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് ചെല്‍സി ജയമില്ലാതെ പൂര്‍ത്തിയാക്കുന്നത്. ലീഗില്‍ പത്താം സ്ഥാനത്താണ് ചെല്‍സി. 24 മത്സരങ്ങളില്‍ 31 പോയിന്റാണ് ചെല്‍സിക്കുള്ളത്. ടോട്ടനം നാലാം സ്ഥാനത്താണ്. 25 മത്സരങ്ങളില്‍ 45 പോയിന്റാണ് ടോട്ടനത്തിനുള്ളത്. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ടോട്ടനമിന്റെ ആദ്യ ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് സ്‌കിപ്പ് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് തടഞ്ഞിടാന്‍ ഗോള്‍ കീപ്പര്‍ അരിസബലഗയ്ക്ക് സാധിച്ചില്ല. തകര്‍പ്പന്‍ ഗോളിന്റെ വീഡിയോ കാണാം.

82-ാം മിനുറ്റിലായിരുന്നു ഹാരി കെയ്‌നിന്റെ ഗോള്‍. ഇതോെട അവസാന ഒമ്പത് സീസണിലും ഇരുപതോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ഗോളുകള്‍ നേടാന്‍ കെയ്‌നിനായി.

അതേസമയം, ലീഗില്‍ കിരീടപ്പോര് കനക്കുകയാണ്. ആഴ്സണലുമായുള്ള കിരീടപ്പോരാട്ടത്തില്‍ വിട്ടുകൊടുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും തയ്യാറല്ല. ലെസ്റ്റര്‍ സിറ്റിക്കെതിരെ വിജയിച്ച് പോയിന്റ് പട്ടികയില്‍ നേട്ടം കൊയ്തിരുന്നു ഒന്നാമതുള്ള ആഴ്‌സനല്‍. എന്നാല്‍ ബോണ്‍മൗത്തിനെതിരായ ജയത്തോടെ സിറ്റി രണ്ടായി കുറച്ചു. എന്നാല്‍ ഒരു മത്സരം കുറവ് കളിച്ചതിന്റെ ആനുകൂല്യം ആഴ്‌സണലിനുണ്ട്. ബോണ്‍മൗത്തിനെ അവരുടെ തട്ടകത്തില്‍ കയറിലാണ് സിറ്റി തച്ചുതകര്‍ത്തത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വമ്പന്‍ വിജയം. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം സിറ്റി ആയിരുന്നു മുന്നില്‍. 

സിറ്റിയുടെ സമ്പൂര്‍ണ മേധാവിത്തമാണ് മത്സരത്തില്‍ കണ്ടത്. ബോണ്‍മൗത്തിന്റെ മൈതാനത്ത് കളി തുടങ്ങി ആദ്യപകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ലീഡ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. 15-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസ് തുടക്കമിട്ട ഗോള്‍വേട്ടയ്ക്ക് 29-ാം മിനുറ്റില്‍ എര്‍ലിംങ് ഹാളണ്ടും 45-ാം മിനുറ്റില്‍ ഫില്‍ ഫോഡനും ആക്കംകൂട്ടി. 51-ാം മിനുറ്റില്‍ ക്രിസ് മെഫാമിന്റെ ഓണ്‍ഗോള്‍ ബോണ്‍മൗത്തിന്റെ അവസാന ആണിയടിച്ചു. 83-ാം മിനുറ്റില്‍ ജെഫേര്‍സണ്‍ ലെര്‍മയുടെ ഗോള്‍ വന്നെങ്കിലും ബോണ്‍മൗത്ത് ഏറെ വൈകിയിരുന്നു. ഇതോടെ 1-4ന്റെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി 25 കളികളില്‍ 55 പോയിന്റ് സ്വന്തമാക്കി. ഒന്നാമതുള്ള ആഴ്‌സണലിന് 24 കളിയില്‍ 57 പോയിന്റുകളാണുള്ളത്.

ഗ്രൗണ്ട് വലംവച്ച് സഞ്ജു സാംസണ്‍! ആര്‍പ്പുവിളിയോടെ സ്വീകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios