ഭിന്നശേഷിക്കാരുടെ ഫുട്‌ബോളിലെ അത്ഭുത ഗോളിന് പുഷ്‌കാസ്! ഒലെക്‌സി പിന്തള്ളിയത് എംബാപ്പെയേയും റിച്ചാര്‍ലിസണിനേയും
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ എന്നിവരെ പിന്തള്ളിയാണ് താരം പുരസ്‌കാരം നേടിയത്. ലോകകപ്പില്‍ ഇരുവരും നേടിയ ഗോളാണ് ഒലെസ്‌കിയുടെ ഓവര്‍ഹെഡ് കിക്കിന് മുന്നില്‍ പിന്തള്ളപ്പെട്ടത്.
പാരീസ്: ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്‌ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്‍ചിന്‍ ഒലെക്‌സിയാണ് പുഷ്‌കാസ് അവാര്‍ഡ് ജേതാവായത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പോളണ്ട് ഫുട്‌ബോള്‍ ലീഗില്‍ നേടിയ ഓവര്‍ഹെഡ് ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഭിന്നശേഷി താരമാണ് മാര്‍ചിന്‍.
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ എന്നിവരെ പിന്തള്ളിയാണ് താരം പുരസ്‌കാരം നേടിയത്. ലോകകപ്പില്‍ ഇരുവരും നേടിയ ഗോളാണ് ഒലെസ്‌കിയുടെ ഓവര്‍ഹെഡ് കിക്കിന് മുന്നില്‍ പിന്തള്ളപ്പെട്ടത്. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഒലെസ്‌കിയുടെ ഗോള്‍. വര്‍ത പൊസ്‌നാന്‍ എഫ്‌സിയുടെ താരമായ ഒലെസ്‌കി സ്റ്റാള്‍ സെസ്വൊയ്‌ക്കെതിരെയാണ് ഗോള്‍ നേടിയത്. പോളണ്ടിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഒലെസ്‌കിക്ക് പുരസ്‌കാരത്തിന് അര്‍ഹമാക്കിയ ഗോള്‍ കാണാം...
ഫിഫ ദ ബെസ്റ്റ് മികച്ച ഫുട്‌ബോള്‍ താരമായി ലിയോണല്‍ മെസിയെ തെരഞ്ഞെടുത്തു. അര്‍ജന്റൈന്‍ ആധിപത്യമാണ് ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തില്‍. ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പര്‍ താരം ലിയോണല്‍ മെസി ഒരിക്കല്‍ക്കൂടി ലോകതാരമായി. 2019ന് ശേഷം മെസിയുടെ ആദ്യ ഫിഫ പുരസ്‌കാരം.
ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.
സ്‌പെയിനിന്റെ ബാഴ്‌സലോണ താരം അലക്സിയ പുറ്റിയാസ് മികച്ച വനിതാ താരമായി. ഇംഗ്ലണ്ടിന്റെ സറീന വീഗ്മാന്‍ മികച്ച പരിശീലകയായപ്പോള്‍ മേരി ഏര്‍പ്‌സ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.
അവിശ്വസനീയ തിരിച്ചുവരവുമായി കിവീസ്! അഞ്ച് റണ്‍സിനിടെ രണ്ട് വിക്കറ്റ്; വെല്ലിംഗ്ടണില്‍ ഇംഗ്ലണ്ട് വീണു