ആശാന്റെ ആഘോഷം ശിഷ്യര്‍ക്കൊപ്പം! വൈറലായി ടെന്‍ ഹാഗിന്റെ ഡാന്‍സ്; കൂടെ ആന്റണിയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസും
വിജയത്തിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം അന്റണി, അര്‍ജന്‍ൈന്‍ പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ക്കൊപ്പം ഡാന്‍സ് കളിച്ചാണ് ടെന്‍ ഹാഗ് വിജയമാഘോഷിച്ചത്.
ലണ്ടന്‍: 2017ന് ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പില്‍ ഒരു കിരീടം നേടുന്നത്. ഇഎഫ്എല്‍ കപ്പില്‍ കഴിഞ്ഞ ദിവസം ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചുകൊണ്ടാണ് യുണൈറ്റഡ് നേട്ടം ആഘോഷിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ ജയം. കാസമിറോ, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. 2017ല്‍ യൂറോപ്പ ലീഗാണ് മാഞ്ചസ്റ്റര്‍ അവസാനമായി ജയിച്ചത്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിരീടധാരണം മാഞ്ചസ്റ്റര്‍ ആഘോഷമാക്കുകയും ചെയ്തു. വിജയത്തിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം അന്റണി, അര്‍ജന്‍ൈന്‍ പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ക്കൊപ്പം ഡാന്‍സ് കളിച്ചാണ് ടെന്‍ ഹാഗ് വിജയമാഘോഷിച്ചത്.
ടെന്‍ ഹാഗിന് കീഴില്‍ അയാക്‌സില്‍ കളിച്ച താരങ്ങളാണ് മാര്‍ട്ടിനെസും ആന്റണിയും. മൂവരും അയാക്‌സില്‍ നിന്നാണ് യുണൈറ്റഡിലെത്തുന്നതും. അയാക്‌സ് കഴിഞ്ഞ സീസണില്‍ ഡച്ച് ലീഗ് ചാംപ്യന്മാരായപ്പോള്‍ ഇതേ ആഘോഷമാണ് നടത്തിയിരുന്നത്. അതൊരിക്കല്‍കൂടി ആവിഷ്‌കരിക്കുകയായിരുന്നു മൂവരും. വീഡിയോ കാണാം...
രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ന്യുകാസില്‍ ഗോള്‍കീപ്പര്‍ ലോറിസ് കാരിയസ് വെല്ലുവിളിയായി. റാഫേല്‍വരാനും ലിസാന്‍ഡ്രോ മാര്‍ട്ടിനസും കോട്ട കാത്തതോടെ യുണൈറ്റഡ് ഗോളി ഡിഹിയയെ കാര്യമായി പരീക്ഷിക്കാന്‍ ന്യുകാസില്‍ താരങ്ങള്‍ക്കുമായില്ല. ടീമിനെ ഉടച്ചുവാര്‍ത്ത് വിജയികളുടെ സംഘമാക്കിയ കോച്ച് എറിക് ടെന്‍ഹാഗിന് സീസണില്‍ ബാക്കിയുള്ള മൂന്ന് കിരീടങ്ങളില്‍ക്കൂടി പ്രതീക്ഷവച്ച് മുന്നോട്ട് പോകാം.
പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. 24 മത്സരങ്ങളില്‍ 49 പോയിന്റാണ് മുന്‍ ചാംപ്യന്മാര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 57 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 25 മത്സരങ്ങളില്‍ 55 പോയിന്റാണ് സിറ്റിക്ക്.
10 റൺസിന് എല്ലാവരും പുറത്ത്! ട്വന്റി-20യിലെ ഏറ്റവും കുറഞ്ഞ സ്കോർ; എതിർ ടീമിന് രണ്ട് ബോളിൽ ജയം