ഇരട്ടഗോളുമായി ലിയോണല്‍‌ മെസി, രണ്ടും ഒന്നിനൊന്ന് മെച്ചം! ആദ്യപാതിയില്‍ തന്നെ പെറുവിനെ പിന്നിലാക്കി അര്‍ജന്റീന

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീന തന്നെയാണ് മുന്നില്‍. ഇതിനോടൊകം മൂന്ന് തവണ പെറു ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ അര്‍ജന്റീനയ്ക്കായി. ഇതില്‍ രണ്ട് തവണയും പന്ത് ഗോള്‍വര കടന്നു.

watch video lionel messi scores brace against peru in world cup qualifier saa

ലിമ: 2026 ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ ഇരട്ട ഗോളുമായി അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി. പെറുവിനെതിരായ മത്സരത്തില്‍ 32 -ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. 10 മിനിറ്റുകള്‍ക്ക് ശേഷം ഇതിഹാസത്തിന്റെ രണ്ടാം ഗോള്‍. നിക്കോളാസ് ഗോണ്‍സാസിന്റെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോളിന് വഴിയൊരുക്കിയത് എന്‍സോ ഫെര്‍ണാണ്ടസ്. മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലാണ്.

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീന തന്നെയാണ് മുന്നില്‍. ഇതിനോടൊകം മൂന്ന് തവണ പെറു ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ അര്‍ജന്റീനയ്ക്കായി. ഇതില്‍ രണ്ട് തവണയും പന്ത് ഗോള്‍വര കടന്നു. അര്‍ജന്റീനയുടെ കൗണ്ടര്‍ അറ്റാക്കിലായിരുന്നു ഗോള്‍. എന്‍സോ പെറുവിന്റെ ബോക്‌സിലേക്ക് നീട്ടികൊടുത്ത പന്ത് ഗോണ്‍സാലസ് ക്രോസ് ചെയ്തു. ആദ്യ ടച്ചില്‍ മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു. വീഡിയോ കാണാം...

10 മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. ഇത്തവണ എന്‍സോ ഗോളിന് വഴിയൊരുക്കി. ജൂലിയന്‍ അല്‍വാരസിന്റെ ഇടപെടലും നിര്‍ണായകമായി. എന്‍സോ നല്‍കിയ പാസ് അല്‍വാരസ് അടിക്കാനൊരുങ്ങിയെങ്കിലും പ്രതിരോധ താരം മുന്നില്‍ വന്നതോടെ താര ഒഴിഞ്ഞുമാറി. ഇതോടെ മെസിക്ക് അനായാസം പന്ത് വലയിലെത്തിക്കാനായി. വീഡിയോ...

അതേസമയം, മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെട്ടു. ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിനെ തോല്‍പ്പിച്ചത്. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരാണ് ഉറുഗ്വെയുടെ ഗോളുകള്‍ നേടിയത്. ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ വെനെസ്വേലയോട് 1-1ന് സമനില പാലിച്ചിരുന്നു. ഉറുഗ്വെയ്‌ക്കെതിരായ തോല്‍വിയോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് നെയ്മറിനും സംഘത്തിനും. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും.

ഉറുഗ്വെയുടെ രണ്ടടിയില്‍ ബ്രസീല്‍ വീണു! പോയിന്റ് പട്ടികയില്‍ കാനറികള്‍ക്ക് തിരിച്ചടി, നെയ്മര്‍ക്ക് പരിക്ക്

Latest Videos
Follow Us:
Download App:
  • android
  • ios