വിനിഷ്യസും ഹാളണ്ടും ഇനിയും മൂക്കണം! ചാംപ്യന്‍സ് ലീഗിലെ അവസാന സീസണിലും പേര് അടയാളപ്പെടുത്തി മെസി - വീഡിയോ

മെസി പിന്നിലാക്കിയത് റയലിന്റെ വിനീഷ്യസ് ജൂനിയര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീന്‍ ഏര്‍ളിംഗ് ഹാളണ്ട് എന്നിവരെ. ലിവര്‍പൂളിന്റെ ഡാര്‍വിന്‍ ന്യൂനിയസ്, സിറ്റിതാരം റോഡ്രി, കെവിന്‍ ഡിബ്രുയിന്‍ എന്നിവരും ആദ്യപത്തിലുണ്ട്.

watch video lionel messi scores best goal of the champions league season saa

സൂറിച്ച്: കഴിഞ്ഞ യുവേഫ ചാംപ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളായി ലിയോണല്‍ മെസിയുടെ ഗോള്‍ തെരഞ്ഞെടുത്തു. റയലിന്റെ വിനീഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റിതാരം ഏര്‍ലിംഗ് ഹാളണ്ട് എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. അമേരിക്കയിലേക്ക് ചേക്കേറുകയാണെങ്കിലും ചാംപ്യന്‍സ് ലീഗിലെ അവസാന സീസണിലും പേരെഴുതിവച്ചാണ് ലിയോണല്‍ മെസി മടങ്ങുന്നത്. ബെന്‍ഫിക്കയ്‌ക്കെതിരായ മെസിയുടെ ഗോളാണ് വോട്ടെടുപ്പില്‍ മുന്നിലെത്തിയത്.

മെസി പിന്നിലാക്കിയത് റയലിന്റെ വിനീഷ്യസ് ജൂനിയര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീന്‍ ഏര്‍ളിംഗ് ഹാളണ്ട് എന്നിവരെ. ലിവര്‍പൂളിന്റെ ഡാര്‍വിന്‍ ന്യൂനിയസ്, സിറ്റിതാരം റോഡ്രി, കെവിന്‍ ഡിബ്രുയിന്‍ എന്നിവരും ആദ്യപത്തിലുണ്ട്. 9, 10 സ്ഥാനങ്ങളിലാണെങ്കിലും കിലിയന്‍ എംബപ്പെയുടെ രണ്ട് ഗോളും ആരാധകരുടെ പ്രിയപ്പെട്ടതായി. ഡോര്‍ട്ട്മുണ്ട് താരം കരീം അദെയെമി, ബെന്‍ഫിക്ക താരം അലെയാന്‍ഡ്രോ ഗ്രിമാല്‍ഡോ എന്നിവരും ആദ്യ പത്തിലുണ്ട്. മെസി നേടിയ ഗോളിന്റെ വീഡിയോ കാണാം...

നേരത്ത, സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താനും മെസിക്കായിരുന്നു.     അര്‍ജന്റീനയ്ക്കും പിഎസ്ജിക്കുമായി 38 ഗോളാണ് മെസിയുടെ സമ്പാദ്യം. ഇക്കാര്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാളണ്ടാണ് ഒന്നാമന്‍. ക്ലബ് തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും രാജ്യാന്തര തലത്തില്‍ നോര്‍വേക്കുമായി ആകെ അടിച്ചു കൂട്ടിയത് 56 ഗോള്‍. പ്രീമിയര്‍ ലീഗിലും, ചാംപ്യന്‍സ് ലീഗിലും യുവേഫ നേഷന്‍സ് ലീഗിലുമെല്ലാം ടോപ് സ്‌കോററായത് ഈ ഇരുപത്തിരണ്ടുകാരനാണ്.

ഹാലണ്ട് പിന്നിലാക്കിയത് മുഖ്യ എതിരാളിയായി പറയപ്പെടുന്ന പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ. 54 ഗോളാണ് പിഎസ്ജിക്കും ഫ്രാന്‍സിനുമായി എംബാപ്പെ ഈ സീസണില്‍ നേടിയത്. ലോകകപ്പ് ഫൈനലിലെ ഹാട്രിക്കും ഇതില്‍പ്പെടുന്നു. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നാണ്. ടോട്ടനത്തിനും ഇംഗ്ലണ്ടിനുമായി കെയ്ന്‍ നേടിയത് 40 ഗോളുകള്‍.

വീണ്ടും ലെബനോന്‍ കീഴടക്കാന്‍ ഛേത്രിയും സംഘവും! സാഫ് കപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

Latest Videos
Follow Us:
Download App:
  • android
  • ios