മെസിക്ക് മാത്രം കഴിയുന്ന ചിലതുണ്ട്! ബാക്കി ഇന്റര്‍ മയാമി മുന്‍ നായകനൊപ്പമുള്ള രംഗങ്ങള്‍ പറയും - വൈറല്‍ വീഡിയോ
മെസി എത്തിയപ്പോള്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് കൈമാറാന്‍ യെഡ്‌ലിന്‍ വിഷമിച്ചതുമില്ല. ഏഴ് മത്സരങ്ങള്‍ക്ക് മെസി മയാമിക്ക് ലീഗ്‌സ് കപ്പ് കിരീടം സമ്മാനിച്ചതിന് ശേഷം ഹൃദ്യമായ ചില രംഗങ്ങള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചു.
മയാമി: ഇന്റര്‍ മയാമി ജഴ്‌സിയില്‍ തകര്‍പ്പന്‍ ഫോമിലാണ് ലിയോണല്‍ മെസി. തുടര്‍ തോല്‍വികളില്‍ വലഞ്ഞ മയാമിയെ ലീഗ്‌സ് കപ്പെടുക്കാന്‍ സഹായിച്ചത് മെസിയുടെ പ്രകടനമാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് അര്‍ജന്റൈന്‍ നായകന്‍ 10 ഗോള്‍ നേടിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ജേതാക്കളുമായി. ലീഗിലെ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ താരവും മെസി തന്നെ. പത്ത് ഗോളുകളാണ് മെസി നേടിയത്. മെസി ടീമുമായി കരാറൊപ്പിട്ട ശേഷം നയിച്ചതും ഇതിഹാസതാരം തന്നെയായിരുന്നു.
അതുവരെ ഇന്റര്‍ മയാമി നായകന്‍ ഡിആന്ദ്രേയെഡ്‌ലിന്‍ ആയിരുന്നു. മെസി എത്തിയപ്പോള്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് കൈമാറാന്‍ യെഡ്‌ലിന്‍ വിഷമിച്ചതുമില്ല. ഏഴ് മത്സരങ്ങള്‍ക്ക് മെസി മയാമിക്ക് ലീഗ്‌സ് കപ്പ് കിരീടം സമ്മാനിച്ചതിന് ശേഷം ഹൃദ്യമായ ചില രംഗങ്ങള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചു. മത്സരത്തിന് ശേഷം മെസി ക്യാപ്റ്റന്റെ ആംബാന്‍ഡ് യെഡ്‌ലിന്റെ കൈകളിലിട്ടു കൊടുക്കുകയായിരുന്നു.
അമേരിക്കന്‍ താരം നിരസിക്കുന്നുണ്ടെങ്കിലും നിര്‍ബന്ധത്തോടെ ആംബാന്‍ഡ് കൈമാറി. പിന്നാലെ ട്രോഫി ഏറ്റുവാങ്ങാന്‍ വേണ്ടിയും മെസി അദ്ദേഹത്തെ ക്ഷണിച്ചു. യെഡ്‌ലിന്‍ വന്നതിന് ശേഷം ഇരുവരും ഒരുമിച്ചാണ് വിജയികള്‍ക്കുള്ള ട്രോഫിയേറ്റുവാങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം...
സഡന്‍ ഡെത്തില്‍ നാഷ്‌വില്ലെയെ തോല്‍പ്പിച്ചാണ് മയാമി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 23-ാം മിനിറ്റില്‍ മെസി മയാമിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 57-ാം മിനിറ്റില്‍ ഫഫ പികോള്‍ട്ടിലൂടെ സമനില പിടിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. എന്നാല്‍ ഇരു ഗോള്‍കീപ്പര്‍മാരും ഒരു കിക്ക് തടഞ്ഞിട്ടു. പിന്നാലെ സഡന്‍ഡെത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. നാഷ്‌വില്ലെ ഗോള്‍ കീപ്പറുടെ കിക്ക് മയാമി ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടതോടെ മയാമി ആദ്യ കിരീടമുയര്‍ത്തി.
അവസാന മണിക്കൂറുകളിലും പരിക്ക് ഒഴിയുന്നില്ല; ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം നാളെ, ആരൊക്കെ ഇടംപിടിക്കും