ഇന്റര്‍ മയാമിയുടെ ജയത്തിന് പിന്നാലെ മെസി-ഡല്ലാസ് ആരാധകര്‍ നേര്‍ക്കുനേര്‍! അടിയോടടി, മലര്‍ത്തിയടിച്ചു- വീഡിയോ

മെസി ഫാന്‍സും ഡല്ലാസിനെ പിന്തുണയ്ക്കാന്‍ എത്തിയവരുമാണ് സ്റ്റേഡിയത്തില്‍ പുറത്ത് പൊരിഞ്ഞ അടി നടന്നത്. ഇതിലൊരാള്‍, മെസിയുടെ പേരുള്ള അര്‍ജന്റീന ജഴ്‌സിയുമണിഞ്ഞാണ് എത്തിയത്.

watch video lionel messi fans and fc dallas engaged in fight inter miami saa

ഡല്ലാസ്: ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മിയാമി - എഫ്‌സി ഡല്ലാസ് മത്സരത്തിന് ശേഷം ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമി ജയിച്ചിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി. പിന്നാലെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയികളെ തീരുമാനിച്ചത്. മത്സരത്തില്‍ 3-1ന് പിന്നിട്ട നിന്ന ശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ തിരിച്ചുവരവ്. മെസി നിര്‍ണായകമായ രണ്ട് ഗോളുകള്‍ നേടിയിരുന്നു. അതിലൊന്ന് 85-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു.

പിന്നാലെയാണ് ആരാധകര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നത്. മെസി ഫാന്‍സും ഡല്ലാസിനെ പിന്തുണയ്ക്കാന്‍ എത്തിയവരുമാണ് സ്റ്റേഡിയത്തില്‍ പുറത്ത് പൊരിഞ്ഞ അടി നടന്നത്. ഇതിലൊരാള്‍, മെസിയുടെ പേരുള്ള അര്‍ജന്റീന ജഴ്‌സിയുമണിഞ്ഞാണ് എത്തിയത്. കൂട്ടിത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. അവര്‍ക്കും മര്‍ദനമേറ്റു. കണ്ടുനിന്നവര്‍ പിടിച്ചുവെക്കാന്‍ ശ്രമിച്ചതുമില്ല. വഴക്കിനിടെ മെസി ആരാധകന്‍ ഒരാളെ മലര്‍ത്തിയടിക്കുന്നുമുണ്ട്. എന്നാല്‍ ആര്‍ക്കും വലിയ പരിക്കില്ലെന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. വീഡിയോ കാണാം...

അതേസമയം, ഫ്രീകിക്ക് ഗോളോടെ മെസി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ മറഡോണയെ മറികടക്കാന്‍ മെസിക്കായി. ഇന്റര്‍ മിയാമിക്കൊപ്പം ഇതിനൊടകം രണ്ട് ഫ്രീകിക്ക് ഗോളുകള്‍ നേടിയ മെസിയുടെ അക്കൗണ്ടില്‍ 63 ഗോളുകളായി. മറഡോണ (62), സീക്കോ (62), റൊണാള്‍ഡ് കോമാന്‍ (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിക്ക് സാധിക്കും. 

രോഹിത് ശര്‍മ്മ മാത്രം മുന്നില്‍; റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ് തൂക്കിയെറിഞ്ഞ് തിലക് വര്‍മ്മ

മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ (66), മുന്‍ അര്‍ജന്റൈന്‍ താരം ലെഗ്രോടാഗ്ലി (66) എന്നിവരും മെസിക്ക് മുന്നില്‍ മൂന്നും നാലും സ്ഥാനത്താണ്. 77 ഫ്രീകിക്ക് ഗോളുകള്‍ നേടിയിട്ടുള്ള മുന്‍ ബ്രീസിലിയന്‍ താരം ജുനീഞ്ഞോയാണ് ഒന്നാമന്‍. 70 ഗോളുകള്‍ നേടിയ പെലെ രണ്ടാം സ്ഥാനത്തുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios