മെസിയുടെ ജേഴ്‌സിക്കായി അല്‍ഫോണ്‍സോ ഡേവിസ് ഓടിയെത്തി! തന്റെ ആരാധകനെ നിരാശനാക്കാതെ ഇതിഹാസം

മെസിയുടേയും ഡേവിസിന്റേയും കുപ്പായ കൈമാറ്റ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മെസിയുടെ കടുത്ത ആരാധകനായ ഡേവിസ് ആദ്യം മെസിയുടെ കുപ്പായത്തില്‍ നോട്ടമിടുന്നത് 2020ല്‍.

watch video lionel messi exchange his shirt with alphonso davies

ന്യൂയോര്‍ക്ക്: സൈബറിടത്ത് വൈറലായി അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയുടേയും കാനഡ ക്യാപ്റ്റന്‍ അല്‍ഫോണ്‍സോ ഡേവിസിന്റേയും കുപ്പായ കൈമാറ്റ കഥ. മെസിയുടെ കടുത്ത ആരാധകനായ ഡേവിസ് ഇതാദ്യമായല്ല ജഴ്‌സിക്കായി സൂപ്പര്‍ താരത്തിനരികെ ഓടിയെത്തുന്നത്. കോപ്പ അമേരിക്കയില്‍ കാനഡയ്‌ക്കെതിരെ അര്‍ജന്റീനയുടെ വിജയത്തിന് ശേഷം അല്‍ഫോണ്‍സോ ഡേവിസിന് തന്റെ കുപ്പായം നല്‍കി മെസി. മെസിയുടെ ടീമാല്‍ തോക്കപ്പെട്ട ഡേവിസാകട്ടെ ആ കുപ്പായം ഹൃദയത്തോട് ചേര്‍ത്ത് വച്ചു.

മെസിയുടേയും ഡേവിസിന്റേയും കുപ്പായ കൈമാറ്റ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മെസിയുടെ കടുത്ത ആരാധകനായ ഡേവിസ് ആദ്യം മെസിയുടെ കുപ്പായത്തില്‍ നോട്ടമിടുന്നത് 2020ല്‍. അന്ന് ബാര്‍സ താരമായിരുന്ന മെസിയയേും സംഘത്തെത്തും ഡേവിസന്റെ ബയണ്‍ മ്യൂനിക്ക് രണ്ടിനെതിരെ എട്ട് ഗോളിന് തകര്‍ത്തു. പിന്നാലെ അടുത്തെത്തി കുപ്പായകൈമാറ്റത്തിനൊരുങ്ങിയെ ഡേവിസിനെ മെസി നിരാശപ്പെടുത്തി. പിന്നാലെ കഴിഞ്ഞ വര്‍ഷം പിഎസ്ജി താരമായിരിക്കെയാണ് ഡേവിസിന് മെസിയുടെ കുപ്പായം ലഭിക്കുന്നത്. 

പിഎസ്ജിയിലെ മെസിയുടെ മുപ്പതാം നമ്പര്‍ ജഴ്‌സി ഡേവിസ് തന്റെ വീട്ടില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്നത് പിന്നാലെ വൈറലായി. മെസിയോടൊപ്പമുള്ള മറ്റൊരു ചിത്രവും താരത്തിന്റെ വീട്ടിലുണ്ടെന്ന് ആരാധകര്‍ കണ്ടെത്തി. രണ്ട് സീസണുകള്‍ക്ക് മുമ്പ് ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കിടെയാണ് മെസിയുടെ പിഎസ്ജി ജഴ്‌സി ഡേവിസ് സ്വന്തമാക്കിയത്. ഇപ്പോള്‍ കോപ്പ അമേരിക്കയ്ക്കിടെ മെസിയുടെ പത്താം നമ്പര്‍ ദേശീയ കുപ്പായവും ഡേവിസിന് സ്വന്തം. 

മെസി ലോകത്തെ മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുപ്പായം ലഭിച്ചത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ഡേവിസ് മത്സര ശേഷം പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലാകെ മെസിയും ഡേവിസുമാണ് താരങ്ങള്‍. ഇരുവരും പ്രകടിപ്പിച്ച പരസ്പര ബഹുമാനവും സ്‌നേഹവും എത് അത്‌ലീറ്റുകള്‍ക്കും മാതൃകയാണെന്നാണ് ആരാധകപക്ഷം.

Latest Videos
Follow Us:
Download App:
  • android
  • ios