ഇതാണ് ക്യാപ്റ്റന്‍! മെസി വിജമാഘോഷിച്ചത് ഗ്രൗണ്ടില്‍ ഏകനായ എമി മാര്‍ട്ടിനസിനൊപ്പം- വൈറല്‍ വീഡിയോ
മത്സരശേഷം മെസിയും മാര്‍ട്ടിനെസും റഫറിക്കെതിരെ ആഞ്ഞടിച്ചു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് ഫിഫ നിയോഗിക്കരുതെന്ന് മെസി തുറന്നടിച്ചു. ഫിഫയുടെ നടപടി വരുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അര്‍ജന്റീന നായകന്‍ പറഞ്ഞു.
ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ജയം ഉറപ്പിച്ച് അവസാന കിക്കിന് ശേഷം ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെ ആലിംഗനം ചെയ്യുന്ന ലിയോണല്‍ മെസിയുടെ ദൃശ്യങ്ങള്‍ വൈറലായി. നെതര്‍ലന്‍ഡ്‌സിനെതിരെ ജയം ഉറപ്പിച്ച കിക്കെടുത്ത ലൗട്ടൗരോ മാര്‍ട്ടിനെസിന് അരികിലേക്ക് മറ്റെല്ലാ താരങ്ങളും ഓടുമ്പോള്‍ മെസ്സി മാത്രമാണ് എമിലിയാനോയ്ക്ക് അടുത്തേക്ക് എത്തിയത്. ഇരുവരും ആലിംഗനം ചെയ്യുകയും മറ്റ് താരങ്ങള്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കെടുക്കയും ചെയ്തു. വീഡിയോ കാണാം...
മത്സരശേഷം മെസിയും മാര്‍ട്ടിനെസും റഫറിക്കെതിരെ ആഞ്ഞടിച്ചു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് ഫിഫ നിയോഗിക്കരുതെന്ന് മെസി തുറന്നടിച്ചു. ഫിഫയുടെ നടപടി വരുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അര്‍ജന്റീന നായകന്‍ പറഞ്ഞു. റഫറി അന്റോണിയോ ലാഹോസ് കഴിവുകെട്ടവനെന്നും നെതര്‍ലന്‍ഡ്‌സിന് ഗോളടിക്കാന്‍ വേണ്ടി സമയം നീട്ടിനല്‍കിയെന്നും ആയിരുന്നു മാര്‍ട്ടിനെസിന്റെ പ്രതികരണം.
മത്സരം അധികസമയത്തും 2-2 സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിക്കേണ്ടി വന്നത്. 4-3ന്റെ വിജയമാണ് മെസിയും സംഘവും സ്വന്തമാക്കിയത്. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെല്‍ മൊളീന എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ട് ഗോള്‍ നേടിയ വൗട്ട് നെതര്‍ലന്‍ഡ്‌സിനെ തിരിച്ചെത്തിച്ചു. ഇതോടെ തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ മത്സരവും എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 114-ാം മിനുറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഷോട്ട് ഗോളി തടുത്തിട്ടു.
എന്‍സോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് തൊട്ടുപിന്നാലെ ക്രോസ് ബാറിനെ ഉരുമി പോയി. പിന്നാലെ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ മുതലാക്കാനായില്ല. മെസി, എന്‍സോ എന്നിവരുടെ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോയി. എന്‍സോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു.
അങ്ങനെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ പിന്നെ കണ്ടത് എമിയുടെ മായാക്കാഴ്ചകളും അര്‍ജന്റീന സെമിയിലെത്തുന്നതും.
അര്‍ജന്റീനന്‍ ഗോളി എമി മാര്‍ട്ടിനസ് പറവയാവുകയായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍. വാന്‍ഡൈക്കിന്റെ ആദ്യ കിക്ക് മാര്‍ട്ടിനസ് തടുത്തിട്ടു. അര്‍ജന്റീനക്കായി മെസിയുടെ മറുപടി നിസ്സാരമായി വലയിലെത്തി. സ്റ്റീവന്റെ രണ്ടാം കിക്കും മാര്‍ട്ടിനസിന്റെ പറക്കലില്‍ അവസാനിച്ചു. എന്നാല്‍ അര്‍ജന്റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്‌മെനാഷും അര്‍ജന്റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ കിക്ക് പാഴായി. ഡി ജോങിന്റെ അഞ്ചാം കിക്ക് നെതര്‍ലന്‍ഡ്സ് വലയിലെത്തിച്ചപ്പോള്‍ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അര്‍ജന്റീന 4-3ന് വിജയം സ്വന്തമാക്കി.
Powered By
അവസാന പെനാല്‍റ്റിക്കുള്ള അവസരം പോലും ലഭിച്ചില്ല, മൈതാനത്ത് പൊട്ടിക്കരഞ്ഞ് നെയ്മര്‍