ഗോള്‍ നേടാമായിരുന്നിട്ടും മെസിയുടെ പാസ് എംബാപ്പെയ്ക്ക്! തുറന്ന പോസ്റ്റിലും ഗോളടിക്കാതെ ഫ്രഞ്ച് താരം- വീഡിയോ
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മറ്റൊന്നാണ്. മെസിക്ക് ഗോള്‍ നേടാന്‍ അവസരമുണ്ടായിട്ടും എംബാപ്പെയ്ക്ക് പാസ് നല്‍കിയിരുന്നു. എന്നാല്‍ ഫ്രഞ്ച് ഓപ്പണ്‍ പോസ്റ്റ് കിട്ടിയിട്ടും ആകാശത്തേക്ക് അടിച്ചുകളയുകയാണ് ചെയ്തത്.
പാരീസ്: പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ കടുത്ത അപമാനമാണ് ലിയോണല്‍ മെസി ആരാധകരില്‍ നിന്ന് നേരിടുന്നത്. താരത്തെ കൂവിക്കൊണ്ടാണ് ആരാധകര്‍ എതിരേല്‍ക്കുന്നത്. എന്നാല്‍ മെസിയാവട്ടെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. ഇന്നലെ നീസെയ്‌ക്കെതിരേയും മെസി തിളങ്ങി. ഒരു ഗോളും ഒരു അസിസ്റ്റും മെസിയുടെ കാലില്‍ നിന്നുണ്ടായി. മത്സരം 2-0ന് പിഎസ്ജി ജയിക്കുകയും ചെയ്തു.
26-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. നൂനോ മെന്‍ഡസിന്റെ അസിസ്റ്റിലായിരുന്നു മെസി പിഎസ്ജിക്ക് ലീഡ് സമ്മാനിച്ചത്. അതിനു ശേഷം സെര്‍ജിയോ റാമോസ് നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. മെസിയുടെ കോര്‍ണര്‍ കിക്കിലാണ് റാമോസ് തലവച്ചത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മറ്റൊന്നാണ്. മെസിക്ക് ഗോള്‍ നേടാന്‍ അവസരമുണ്ടായിട്ടും എംബാപ്പെയ്ക്ക് പാസ് നല്‍കിയിരുന്നു. എന്നാല്‍ ഫ്രഞ്ച് ഓപ്പണ്‍ പോസ്റ്റ് കിട്ടിയിട്ടും ആകാശത്തേക്ക് അടിച്ചുകളയുകയാണ് ചെയ്തത്. അത്തരമൊരു അവസരം എങ്ങനെയാണ് നഷ്ടമായതെന്ന് വിശ്വസിക്കാന്‍ പോലുമാവില്ല. വീഡിയോ കാണാം...
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോള്‍ നേടിയിട്ടില്ലെന്നു മാത്രമല്ല, ശരാശരി പ്രകടനമാണ് കാഴ്ച്ച വെക്കുന്നതും. എന്നിട്ടും എംബാപ്പെയാണ് പിഎസ്ജി ആരാധകര്‍ക്ക് പ്രിയപ്പെട്ടവന്‍. ഖത്തര്‍ ലോകകപ്പിലെ ഗംഭീര പ്രകടനമാണ് എംബാപ്പെയെ പ്രിയപ്പെട്ടവാനാക്കിയത്. മെസി നയിച്ച അര്‍ജന്റീനയാവട്ടെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് കിരീടം നേടുന്നതും. ഈ ദേഷ്യവും ആരാധകര്‍ക്കുണ്ട്. മെസിയാവട്ടെ പിഎസ്ജിയില്‍ തൃപത്‌നല്ലതാനും. ഈ സീസണിനൊടുവില്‍ താരം പിഎസ്ജി വിടുമെന്നാണറിയുന്നത്.
ചാംപ്യന്‍സ് ലീഗില്‍ നിന്നും പിഎസ്ജി പുറത്തു പോയതിനു പിന്നാലെ നടന്ന മൂന്നു മത്സരങ്ങളിലാണ് ലയണല്‍ മെസിയെ ഫ്രഞ്ച് ക്ലബിന്റെ ആരാധകര്‍ കൂക്കി വിളിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴും കൂക്കി വിളിക്കുന്ന ആരാധകരെ പലരും വിമര്‍ശിക്കുകയും ചെയ്തു.
ആദ്യജയം കൊതിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്! വിജയം തുടരാന്‍ ശിഖര്‍ ധവാനും സംഘവും- സാധ്യതാ ഇലവന്‍