പാക് താരത്തിന്റെ കയ്യില്‍ നിന്ന് പന്ത് തട്ടി! സ്റ്റിമാക്കിന് ചുവപ്പ് കാര്‍ഡ്; താരങ്ങള്‍ തമ്മില്‍ വാക്കേറ്റം

മത്സരത്തില്‍ ആദ്യപാതി പിന്നിട്ടപ്പോള്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍. 10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍  നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്.

watch video igor stimac got red card after clash against pakistan players saa

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. സുനില്‍ ഛേത്രി ഹാട്രിക് നേടിയിരുന്നു. ഉദാന്ത സിംഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്. ഉദാന്ത സിംഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. സാഫ് ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നിത്.

മത്സരത്തില്‍ ആദ്യപാതി പിന്നിട്ടപ്പോള്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍. 10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍  നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി. 

16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഛേത്രി ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഹാട്രിക് പൂര്‍ത്തിയാക്കി. ഹാട്രിക്കോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ 90 ഗോളുകളായി. ഇതിനിടെ ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. ത്രോ ബോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്റ്റിമാക്കിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. പാക് താരം ത്രോവിന് ശ്രമിക്കുമ്പോള്‍ സ്റ്റിമാക്ക് പന്ത് കയ്യില്‍ നിന്ന് തട്ടികളയുകയായിരുന്നു. 

പിന്നീട് അദ്ദേഹത്തിന് പാക് താരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിയും വന്നു. പിന്നീട് താരങ്ങള്‍ക്ക് ഇടപെടേണ്ടി വന്നു. ഇതോടെ ഇരു ടീമുമകളിലേയും താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമായി. ഇരുടീമിന്റേയും ക്യാപ്റ്റന്മാര്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ലൈന്‍ റഫറിയമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്റ്റിമാക്കിന് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. വീഡിയോ കാണാം... 

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയത്തിന്റെ തിളക്കത്തിലാണ് ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങിയത്. വിസ പ്രശ്‌നങ്ങള്‍ കാരണം ബംഗളൂരുവില്‍ വൈകിയെത്തിയ പാകിസ്ഥാന് കാര്യമായ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഫിഫ റാങ്കില്‍ നിലവില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 195-ാം സ്ഥാനത്തും. 

ഗ്രൂപ്പില്‍ ആദ്യം നടന്ന മത്സരത്തില്‍ കുവൈറ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന് നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. ഖാലിദ് എല്‍ ഇബ്രാഹിം, ഷബീബ് അല്‍ ഖാല്‍ദി, മുഹമ്മദ് അബ്ദുള്ള ദഹാം എന്നിവരാണ് കുവൈറ്റിന്റെ ഗോള്‍ നേടിയത്. അന്‍ജന്‍ ബിസ്റ്റ നേപ്പാളിന്റെ ആശ്വാസഗോള്‍ നേടി.

 

Latest Videos
Follow Us:
Download App:
  • android
  • ios