സ്റ്റേഡിയം ഒന്നടങ്കം ആര്‍ത്തുവിളിച്ചു! വി വാന്‍ഡ് മെസി വി വാന്‍ഡ് മെസി..; ചെറുചിരിയോടെ ഇതിഹാസതാരം - വീഡിയോ

മെസി ഇറങ്ങുന്നതിന് മുമ്പുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഗ്യാലറി മുഴുവന്‍ മെസിക്ക് വേണ്ടി ആര്‍ത്തുവിളിക്കുകയാണ്.

watch video fans chants we want messi in his first mls match saa

മയാമി: മേജര്‍ ലീഗ് സോക്കറില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ലിയോണല്‍ മെസി. ഇന്ന് പുലര്‍ച്ചെ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെ ഗോള്‍ നേടിയാണ് മെസി ഇന്റര്‍ മയാമി ജഴ്‌സിയില്‍ മെസി അരങ്ങേറ്റം നടത്തിയത്. മത്സരം മയാമി ജയിക്കുകയും ചെയ്തു. 60-ാം മിനിറ്റില്‍ പകരക്കാരനായിട്ടാണ് മെസി ഗ്രൗണ്ടിലെത്തിയത്.

മെസി ഇറങ്ങുന്നതിന് മുമ്പുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഗ്യാലറി മുഴുവന്‍ മെസിക്ക് വേണ്ടി ആര്‍ത്തുവിളിക്കുകയാണ്. വി വാന്‍ഡ് മെസി... വി വാന്‍ഡ് മെസി ആരാധകര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആരാധകരുടെ ആഗ്രഹം എന്തായാലും അറുപതാം മിനിറ്റില്‍ പൂര്‍ത്തിയായി. കൂടാതെ മെസിയുടെ വക ഒരു ഗോളും. വീഡിയോ കാണാം... 

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്. 89 ആം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. ഡിയേഗോ ഗോമസിന്റെ വകയായിരുന്നു ഇന്റര്‍ മയാമിയുടെ ആദ്യ ഗോള്‍. വിജയത്തോടെ മയാമി അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടു. നിലവില്‍ 14-ാം സ്ഥാനത്താണ് ടീം. 23 മത്സരങ്ങളില്‍ 21 പോയിന്റാണ് മെസിക്കും സംഘത്തിനുമുള്ളത്. ലീഗില്‍ 11-ാം സ്ഥാനത്തുള്ള റെഡ് ബുള്‍സിനെതിരെ അത്ര മികച്ചതായിരുന്നില്ല മയാമിയുടെ പ്രകനടം.

എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മയാമി മുതലാക്കി. 37-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. നോഹ് അലന്റെ പാസില്‍ ഗോമസിന്റെ മനോഹര ഫിനിഷ്. ആദ്യപാതി 1-0 എന്ന നിലയില്‍ പിരിഞ്ഞു. 60 മിനിറ്റില്‍ മെസി ഗ്രൗണ്ടില്‍. മത്സരം 1-0ത്തിന് അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെ അര്‍ജന്റൈന്‍ ഇതിഹാസം ഗോള്‍ നേടി. 

ഗോളിനേക്കാള്‍ മനോഹരം അതിന് മുമ്പുള്ള പാസ്! എംഎല്‍എസിലും ഗോളോടെ അരങ്ങേറ്റം കുറിച്ച് മെസി - വീഡിയോ

ഗോളിനേക്കാള്‍ മനോഹരം ഗോള്‍ നേടുന്നതിന് മുമ്പ് നല്‍കിയ പാസ് ആയിരുന്നു. എതിര്‍താരങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ മെസി പന്ത് ബെഞ്ചമിന്‍ ക്രമാഷിയിലെത്തിച്ചു. പിന്നാലെ പതിനെട്ടുകാരന്റെ ക്രോസ്. മെസിക്ക് കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളു, മത്സരത്തിലെ രണ്ടാം ഗോള്‍ പിറന്നു. വീഡിയോ കാണാം....
 

Latest Videos
Follow Us:
Download App:
  • android
  • ios