ഇനിയുമെന്ത് വേണം? ടൈംസ് സ്‌ക്വയറില്‍ മെസിയുടെ ചരിത്ര ഗോള്‍ ആഘോഷിച്ച് ആയിരങ്ങള്‍ - വീഡിയോ

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്. ഡിയേഗോ ഗോമസിന്റെ വകയായിരുന്നു ഇന്റര്‍ മയാമിയുടെ ആദ്യ ഗോള്‍.

watch video fans celebrates messi's first mls goal in times square saa

ന്യൂയോര്‍ക്ക്: ലിയോണല്‍ മെസിയുടെ അരങ്ങേറ്റത്തിന് ടൈംസ് സ്‌ക്വയറും സാക്ഷിയായി. ആയിരങ്ങളാണ് മെസിയുടെ അരങ്ങേറ്റത്തിന് ടൈംസ് സ്‌ക്വയറില്‍ തടിച്ചുകൂടിയത്. ആദ്യ ഇലവനില്‍ മെസി ഇടം നേടിയിരുന്നില്ല. 60-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടിലെത്തിയത്. അദ്ദേഹം ആരാധകരെ നിരാശരാക്കിയതുമില്ല. 89-ാം മിനിറ്റില്‍ ഗോള്‍ നേടി, മെസി ആരാധകരെ ആവേശത്തിലാഴ്ത്തി.

ഗോള്‍ നേടുമ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. പലരും ചരിത്രനിമിഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മേജര്‍ ലീഗ് സോക്കറില്‍ മെസിയുടെ ആദ്യ ഗോളായിരുന്നു അത്. ടൈംസ് സ്‌ക്വയറില്‍ നിന്നുള്ള വീഡിയോ കാണാം...

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്. ഡിയേഗോ ഗോമസിന്റെ വകയായിരുന്നു ഇന്റര്‍ മയാമിയുടെ ആദ്യ ഗോള്‍. വിജയത്തോടെ മയാമി അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടു. നിലവില്‍ 14-ാം സ്ഥാനത്താണ് ടീം. 23 മത്സരങ്ങളില്‍ 21 പോയിന്റാണ് മെസിക്കും സംഘത്തിനുമുള്ളത്. ലീഗില്‍ 11-ാം സ്ഥാനത്തുള്ള റെഡ് ബുള്‍സിനെതിരെ അത്ര മികച്ചതായിരുന്നില്ല മയാമിയുടെ പ്രകടനം.

എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മയാമി മുതലാക്കി. 37-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. നോഹ് അലന്റെ പാസില്‍ ഗോമസിന്റെ മനോഹര ഫിനിഷ്. ആദ്യപാതി 1-0 എന്ന നിലയില്‍ പിരിഞ്ഞു. 60 മിനിറ്റില്‍ മെസി ഗ്രൗണ്ടില്‍. മത്സരം 1-0ത്തിന് അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെ അര്‍ജന്റൈന്‍ ഇതിഹാസം ഗോള്‍ നേടി. 

ഗോളിനേക്കാള്‍ മനോഹരം ഗോള്‍ നേടുന്നതിന് മുമ്പ് നല്‍കിയ പാസ് ആയിരുന്നു. എതിര്‍താരങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ മെസി പന്ത് ബെഞ്ചമിന്‍ ക്രമാഷിയിലെത്തിച്ചു. പിന്നാലെ പതിനെട്ടുകാരന്റെ ക്രോസ്. മെസിക്ക് കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളു, മത്സരത്തിലെ രണ്ടാം ഗോള്‍ പിറന്നു.

സ്റ്റേഡിയം ഒന്നടങ്കം ആര്‍ത്തുവിളിച്ചു! വി വാന്‍ഡ് മെസി വി വാന്‍ഡ് മെസി..; ചെറുചിരിയോടെ ഇതിഹാസതാരം - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios