Asianet News MalayalamAsianet News Malayalam

എമി മാര്‍ട്ടിനെസ്, ലോകത്തിലെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍? ബയേണിനെ മുട്ടുകുത്തിച്ച തകര്‍പ്പന്‍ സേവുകള്‍ കാണാം

ഗോള്‍ നേടിയത് ദുറാനാണെങ്കിലും മത്സരത്തിലെ താരമായത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ആയിരുന്നു.

watch video emiliano martinez great saves against bayern munich
Author
First Published Oct 3, 2024, 12:25 PM IST | Last Updated Oct 3, 2024, 12:42 PM IST

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാാക്കിയിരിക്കുകയാണ് ആസ്റ്റണ്‍ വില്ല. ഇത്തവണ ബയേണ്‍ മ്യൂനിച്ചിനെ സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ യംഗ് ബോയ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിനും ടീം പരാജയപ്പെട്ടിരുന്നു. 79-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ജോണ്‍ ദുറാനാണ് ഗോള്‍ നേടിയത്. ബുണ്ടസ് ലീഗയില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ടീമിന് വലിയ തിരിച്ചടിയായി ഈ തോല്‍വി.

ഗോള്‍ നേടിയത് ദുറാനാണെങ്കിലും മത്സരത്തിലെ താരമായത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ആയിരുന്നു. എണ്ണംപറഞ്ഞ ഏഴ് സേവുകലാണ് എമി നടത്തിയത്. ഇതില്‍ മൂന്നെണ്ണം ബോക്‌സിനുള്ളില്‍ വച്ച്. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ക്ലീന്‍ ചീട്ട്. എമിയുടെ ഗോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കുന്നത്. ചില സേവുകല്‍ കാണാം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ആസ്റ്റണ്‍ വില്ലയുടെ മത്സരം. ചാംപ്യന്‍സ് ലീഗില്‍ ബൊളോഗ്നയാണ് വില്ലയുടെ അടുത്ത എതിരാളി. അതേസമയം, ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ. എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്‍പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെയാണ് ലില്ലെ സ്‌കോര്‍ ചെയ്തത്. റയല്‍ മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോയുടെ ഹാന്‍ഡ്‌ബോളാണ് ടീമിന് തിരിച്ചടിയായത്. എംബപ്പെയടക്കം സമനില ഗോളിനായി ആഞ്ഞ് പൊരുതിയെങ്കിലും ഫലം കണ്ടില്ല. 

രണ്ട് ഗോളുകള്‍, കളം നിറഞ്ഞ് മെസി! കരിയറിലെ 46-ാം കിരീടം, മയാമിയെ എംഎല്‍എസ് ഷീല്‍ഡിലേക്ക് നയിച്ച് ഇതിഹാസം

അതേസമയം, അത്‌ലറ്റികോ മാഡ്രിഡിന് വന്‍ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. ബെന്‍ഫിക്കയോട് എതിരില്ലാത്ത നാല് ഗോളിനാണ് അത്‌ലറ്റിക്കോ തോല്‍വി നേരിട്ടത്. പതിമൂന്നാം മിനിറ്റില്‍ തന്നെ ബെന്‍ഫിക്ക മുന്നിലെത്തിയിരുന്നു. മുഹമ്മദ് കരീമാണ് ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ബെന്‍ഫിക്കയുടെ മൂന്ന് ഗോളുകള്‍. രണ്ട് പെനല്‍റ്റി വഴങ്ങിയതും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി.

Latest Videos
Follow Us:
Download App:
  • android
  • ios