നിങ്ങള്‍ ഉറങ്ങുകയാണോ? അല്‍ നസര്‍ ഗോള്‍ വഴങ്ങിയപ്പോള്‍ സ്വന്തം ടീമംഗങ്ങളെ പരിഹസിച്ച് ക്രിസ്റ്റിയാനൊ
44-ാം മിനിറ്റിലാണ് അല്‍ നസര്‍ മുന്നിലെത്തുന്നത്. അബ്ദുള്‍റഹ്മാന്‍ ഗരീബിന്റെ അസിസ്റ്റിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍.
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തകര്‍ത്ത് അല്‍ ഹിലാല്‍ സൗദി സൂപ്പര്‍ കപ്പില്‍ ചാംപ്യന്‍മാര്‍. അല്‍ ഹിലാല്‍ ഒന്നിനെതിരെ നാല് ഗോളിനാണ് അല്‍ നസറിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ റൊണാള്‍ഡോയുടെ ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു അല്‍ നസറിന്റെ തോല്‍വി. മിട്രോവിച്ചിന്റെ രണ്ട് ഗോളുകളാണ് അല്‍ ഹിലാലിന് ജയമൊരുക്കിയത്. മിലിങ്കോവിച്ച് സാവിച്ച്, മാല്‍ക്കോം എന്നിവരാണ് മറ്റു രണ്ട് ഗോളുകള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വകയായിരുന്നു അല്‍ നസ്‌റിന്റെ ആശ്വാസ ഗോള്‍.
44-ാം മിനിറ്റിലാണ് അല്‍ നസര്‍ മുന്നിലെത്തുന്നത്. അബ്ദുള്‍റഹ്മാന്‍ ഗരീബിന്റെ അസിസ്റ്റിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. എന്നാല്‍ രണ്ടാം പാതിയില്‍ അല്‍ ഹിലാലിന്റെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. 55-ാം മിനിറ്റില്‍ സാവിച്ചിലൂടെ അല്‍ ഹിലാല്‍ ഒപ്പമെത്തി. മിട്രോവിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. ആദ്യ ഗോളിന് വഴിയൊരുക്കിയ മിട്രോവിച്ച് രണ്ടും മൂന്നും ഗോളുകള്‍ നേടി ഹിലാലിന്റെ ആധിപത്യമുറപ്പിച്ചു. എഴുപത്തിരണ്ടാം മിനിറ്റില്‍ മാല്‍ക്കോമാണ് അല്‍ നസറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്.
മുടി നീട്ടി, കമ്മലിട്ട് ഇമാനെ ഖലീഫ്! ആള്‍ജീരിയന്‍ ബോക്‌സിംഗ് മേക്കോവര്‍ വീഡിയോ വൈറല്‍
ഇതിനിടെ ക്രിസ്റ്റ്യാനോയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. അല്‍ നസര്‍ ഗോള്‍ വഴങ്ങിയപ്പോള്‍ ക്രിസ്റ്റിയാനോ സ്വന്തം ടീമംഗങ്ങള്‍ ഉറക്കമാണെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ ദേഷ്യത്തിലാണ് വീഡിയോയില്‍ വ്യക്തം. വീഡിയോ കാണാം...
ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മാര്‍സെലോ ബ്രോസിവിച്ച് ഇല്ലാതെയാണ് അല്‍ നസര്‍ ഇറങ്ങിയത്. 2020ലാണ് അവസാനമായി അല്‍ നസര്‍ സൗദി സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്. അല്‍ ഹിലാലാണ് കഴിഞ്ഞ തവണയും കപ്പ് നേടിയത്.