മലര്‍ത്തിയടിക്കാന്‍ ഇത് ഗുസ്തിയല്ല! എതിര്‍താരത്തെ കഴുത്തിന് പിടിച്ചു നിലത്തിട്ട് ക്രിസ്റ്റ്യാനോ; മഞ്ഞ കാര്‍ഡ്

മത്സരത്തിന്റെ 76-ാം മിനിറ്റില്‍ റൊണാള്‍ഡോ ഒരു തകര്‍പ്പന്‍ ഗോള്‍ നേടിയിരുന്നു. രണ്ട് ഗോളിന് പിന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു പോര്‍ച്ചുഗീസ് വെറ്ററന്‍ താരത്തിന്റെ ഗോള്‍. പന്ത് മനോഹരമായി അദ്ദേഹത്തിന് ഫിനിഷ് ചെയ്യാനായെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. 

watch video cristiano ronaldo fouls al hilal player and referee gives yellow saa

റിയാദ്: സൗദി ലീഗില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ പരാജയപ്പെട്ടിരുന്നു. ക്രിസ്റ്റ്യാനോ നിറം മങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഹിലാലിന്റെ ജയം. ഇരുപാതികളിലുമായി ഒഡിയോണ്‍ ഇഹാലോ നേടിയ പെനാല്‍റ്റി ഗോളുകളാണ് ഹിലാലിന് ജയമൊരുക്കിയത്.

മത്സരത്തിന്റെ 76-ാം മിനിറ്റില്‍ റൊണാള്‍ഡോ ഒരു തകര്‍പ്പന്‍ ഗോള്‍ നേടിയിരുന്നു. രണ്ട് ഗോളിന് പിന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു പോര്‍ച്ചുഗീസ് വെറ്ററന്‍ താരത്തിന്റെ ഗോള്‍. പന്ത് മനോഹരമായി അദ്ദേഹത്തിന് ഫിനിഷ് ചെയ്യാനായെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. ഇത് മാത്രമായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തില്‍ ലഭിച്ച അവസരം. ഒരു പെനാല്‍റ്റി വാര്‍ പരിശോധനയില്‍ ടീമിന് നഷ്ടമായിരുന്നു. 

ഇതിനിടെ ക്രിസ്റ്റ്യാനോ ഒരു മഞ്ഞക്കാര്‍ഡും മേടിച്ചു. എതിര്‍താരം ഗുസ്താവോ ക്യൂല്ലറെ വീഴ്ത്തിയതിനായിരുന്നു ക്രിസ്റ്റിയാനോയ്ക്ക് കാര്‍ഡ് ലഭിച്ചത്. വായുവില്‍ ഉയര്‍ന്നുപൊന്തിയ പന്തിന് വേണ്ടി ഇരുവരും ശ്രമിക്കുമ്പോഴാണ് താരം ക്യൂല്ലറെ വീഴ്ത്തിയത്. ക്രിസ്റ്റിയാനോയെ ബ്ലോക്ക് ചെയ്യാനാണ് കൊളംബിയന്‍ താരം ശ്രമിച്ചത്. എന്നാല്‍ ക്യൂല്ലറുടെ പുറത്തേക്ക് ചാടിക്കയറിയ ക്രിസ്റ്റ്യാനോ കഴുത്തില്‍ മുറുകെ പിടിച്ചുവലിച്ച് നിലത്തിടുകയായിരുന്നു. ഗുസ്തിയില്‍ മലര്‍ത്തിയടിക്കുന്നത് പോലെ. വീഡിയോ കാണാം...

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസ്ര്‍ ഇപ്പോള്‍. 24 മത്സരങ്ങളില്‍ 53  പോയിന്റാണ് അവര്‍ക്കുള്ളത്. 23 മത്സരങ്ങളില്‍ 56 പോയിന്റുള്ള അല്‍ ഇത്തിഹാദാണ് ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ 50 പോയിന്റുള്ള അല്‍ ഷബാബ് മൂന്നാമതുണ്ട്. അടുത്ത മത്സരം ജയിച്ചാല്‍ ഷബാബിന്, അല്‍ നസ്‌റിനൊപ്പമെത്താം. ലീഗില്‍ ഇനി ആറ് മത്സരങ്ങളാണ് അല്‍ നസ്‌റിന് അവശേഷിക്കുന്നത്. ഓരോ മത്സരവും ടീമിന് നിര്‍ണായകമാണ്. കിരീടം നേടിയില്ലെങ്കില്‍ ക്രിസ്റ്റിയാനോയുടെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടും.

Latest Videos
Follow Us:
Download App:
  • android
  • ios