മത്സരത്തിനിടെ ക്രിസ്റ്റ്യാനോയെ എടുത്തുയര്‍ത്തി, കാലില്‍ തൊട്ട് ആരാധകന്‍; പിന്നാലെ സിയൂ ഗോള്‍ ആഘോഷം! വീഡിയോ

ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ആഘോഷം അനുകരിക്കുന്നുമുണ്ട് ആരാധകന്‍. പോര്‍ച്ചുഗലിന്റെ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

watch video cristiano ronaldo fan hugs him during match against bosnia saa

ബെന്‍ഫിക്ക: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് മൂന്നാംജയം. ബോസ്‌നിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ടഗോള്‍ നേടി. ബെര്‍ണാഡോ സില്‍വയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ജെയില്‍ പോര്‍ച്ചുഗല്‍ ഒന്നാമതാണ്. ഇരുന്നൂറാം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പക്ഷേ ഗോള്‍ നേടാനായില്ല.

എന്നാല്‍ രസകരമായ മറ്റൊരു നിമിഷവും മത്സരത്തിലുണ്ടായിരുന്നു. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ഒരു ആരാധകന്‍ ക്രിസ്റ്റിയാനോയെ എടുത്ത് ഉയര്‍ത്തുന്ന ദൃശ്യങ്ങളായിരുന്നു അത്. ക്രിസ്റ്റിയാനോയാവട്ടെ അതിന് തടസം പറഞ്ഞതുമില്ല. ഒന്നിലധികം ആരാധകരാണ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. ഇതിലൊരാള്‍ ക്രിസ്റ്റിയാനോയെ കെട്ടിപിടിക്കുന്നുമുണ്ട്.  

ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ആഘോഷം അനുകരിക്കുന്നുമുണ്ട് ആരാധകന്‍. പോര്‍ച്ചുഗലിന്റെ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. വീഡിയോ കാണാം...

അതേസമയം, ബെല്‍ജിയം ഓസ്ട്രിയയോട് സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോള്‍ നേടി. റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന് സമനില സമ്മാനിച്ചത്. അതേസമയം സ്‌കോട്‌ലന്‍ഡിനോട് ഏര്‍ളിംഗ് ഹാളണ്ടിന്റെ നോര്‍വെ തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍വി. ഹാളണ്ടിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് നോര്‍വെ തോല്‍വി വഴങ്ങിയത്.

ബ്രസീലിന് ജയം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ജയം. ഒന്നിനെതിരെ നാല് ഗോളിന് ബ്രസീല്‍, ഗിനിയയെ തോല്‍പ്പിച്ചു. അരങ്ങേറ്റക്കാരന്‍ ജോലിന്റണ്‍, റോഡ്രിഗോ, എദര്‍ മിലിറ്റാവോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. സ്പാനിഷ് ലീഗില്‍ വിനീഷ്യസ് ജൂനിയറിനെതിരെ വംശീയവിദ്വേഷം ശക്തമായ സാഹചര്യത്തിലാണ് ആഫ്രിക്കന്‍ ടീമുമായി സ്‌പെയിനില്‍ തന്നെ മത്സരം സംഘടിപ്പിച്ചത്. അതിനാല്‍ ചരിത്രത്തിലാദ്യമായി കറുത്ത വസ്ത്രമണിഞ്ഞാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.

മുട്ടുകുത്തി നിന്ന് വംശീയവിദ്വേഷത്തിനെതിരെ സന്ദേശം നല്‍കിയായിരുന്നു മത്സരം തുടങ്ങിയത്. നെയ്മറിന് പരിക്കേറ്റതിനാല്‍ പത്താംനന്പര്‍ ജേഴ്‌സിയണിഞ്ഞാണ് വിനീഷ്യസ് കളിച്ചത്.

അര്‍ജന്റീന ജഴ്‌സിയില്‍ എന്നെ കാണില്ലായിരുന്നു, പക്ഷേ...! കരിയറിലെ വഴിത്തിരിവിനെ കുറിച്ച് ലിയോണല്‍ മെസി

Latest Videos
Follow Us:
Download App:
  • android
  • ios