സ്വന്തം നാട്ടിലും നെയ്മര്‍ക്ക് രക്ഷയില്ല! സമനിലയ്ക്ക് ശേഷം ബ്രസീലിയന്‍ താരത്തിന്റെ തലയ്‌ക്കെറിഞ്ഞ് ആരാധകര്‍
ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ പോയിന്റെ പട്ടികയില്‍ ബ്രസീല്‍ അര്‍ജന്റീനയ്ക്ക് പിന്നില്‍ രണ്ടാമതായി. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് ബ്രസീലിന്.
റിയോ ഡി ജനീറോ: 2026 ഫിഫ ലോകകപ്പ് യോഗ്യത ഫുട്‌ബോളില്‍ ബ്രസീല്‍ സമനില വങ്ങിയിരുന്നു. വെനെസ്വേലയാണ് ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ ബ്രസീലിനെ 1-1 സമനിലയില്‍ പിടിച്ചത്. ആദ്യപാതി വരെ ഇരുവര്‍ക്ക് ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. 50-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്‍ഹേസ് ബ്രസീലിനെ മുന്നിലെത്തിച്ചു. നെയ്മറുടെ കോര്‍ണര്‍ കിക്കില്‍ തല വച്ചാണ് താരം വല കുലുക്കിയ്. എന്നാല്‍ 85-ാം മിനിറ്റില്‍ എഡ്വേര്‍ഡോ ബെല്ലോ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ വെനെസ്വേലയെ ഒപ്പമെത്തിച്ചു. ശേഷിക്കുന്ന അഞ്ച് മിനിറ്റുകള്‍ക്കിടെ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.
ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ പോയിന്റെ പട്ടികയില്‍ ബ്രസീല്‍ അര്‍ജന്റീനയ്ക്ക് പിന്നില്‍ രണ്ടാമതായി. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് ബ്രസീലിന്. മത്സരത്തില്‍ ഒരു അനിഷ്ട സംഭവം കൂടിയുണ്ടായി. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആരാധക രോഷത്തിനിടയായി. മത്സരശേഷം ബ്രസീലിയന്‍ ആരാധകരില്‍ ഒരാള്‍ താരത്തെ പോപ്‌കോണ്‍ ബാഗ് കൊണ്ട് എറിഞ്ഞു. താരത്തിന്റെ തലയിലാണ് ഏറ് കൊണ്ടത്. നെയ്മര് തിരിച്ച് പ്രതികരിക്കുന്നുണ്ട്. ആരാധകനുമായി കയര്‍ക്കുന്നതിനിടെ സഹതാരങ്ങള്‍ നെയ്മറെ ഡ്രസിംഗ് റൂമിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു. വീഡിയോ കാണാം...
അതേസമയം, അര്‍ജന്റീന തുടര്‍ച്ചയായ മൂന്നാം ജയം നേടി. പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. നിക്കോളാസ് ഒാട്ടമെന്‍ിഡാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മൂന്നാം മിനിറ്റിലായിരുന്നു ഗോള്‍. പരിക്കില്‍ മിന്ന് മോചിതനാകുന്ന മെസി ആദ്യ ഇലവനില്‍ സ്ഥാനം നേടിയിരുന്നില്ല. രണ്ടാം പകുതിയിലാണ് നായകന്‍ മെസി ഇറങ്ങിയത്. മെസിയുടെ ഒരു ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിതെറിച്ചിരുന്നു. മൂന്നില്‍ മൂന്ന് കളിയും ജയിച്ച അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. അര്‍ജന്റീന 18ന് എവേ മത്സരത്തില്‍ പെറുവിനെ നേരിടും. അന്നേദിവസം ബ്രസീല്‍ ഉറുഗ്വെക്കെതിരെ കളിക്കും.