മെസി വരുമോ? പ്രതികരിച്ച് ബാഴ്‌സ പ്രസിഡന്‍റ്! ലാ ലിഗ നേട്ടത്തിനിടയിലും മെസിക്കായി മുറവിളി കൂട്ടി ആരാധകര്‍

34 മത്സരങ്ങളില്‍ 85 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഇത്രയും തന്നെ മത്സരങ്ങളില്‍ 71 പോയിന്റുണ്ട്. ഇരുവരും തമ്മില്‍ 14 പോയിന്റുണ്ട്.

watch video barcelona fans chants messi messi after la liga title win saa

ബാഴ്‌സലോണ: ലാ ലിഗ കിരീടനേട്ടത്തിനിടയിലും ലിയോണല്‍ മെസിക്കായി മുറവിളി കൂട്ടി ബാഴ്‌സലോണ ആരാധകര്‍. ഇന്നലെ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബാഴ്‌സ കിരീടമുറപ്പിച്ചത്. നാല് റൗണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്്‌സലോണ കിരീടം നേടിയത്.

34 മത്സരങ്ങളില്‍ 85 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഇത്രയും തന്നെ മത്സരങ്ങളില്‍ 71 പോയിന്റുണ്ട്. ഇരുവരും തമ്മില്‍ 14 പോയിന്റുണ്ട്. 2018-19ന് ശേഷമാണ് ബാഴ്‌സലോണ കിരീടമുയര്‍ത്തുന്നത്. സാവി പരിശീലകനായ ശേഷം ബാഴ്‌സ നേടുന്ന ആദ്യ ലാ ലിഗ കിരീടമാണിത്.

കിരീടം ഉറപ്പിച്ചതോടെ ബാഴ്‌സ ആഘോഷം ആരംഭിച്ചു. താരങ്ങള്‍ ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയ്‌ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടെ ആരാധകര്‍ തെരുവിലും ആഘോഷത്തില്‍ ഏര്‍പ്പെട്ടു. മെസി ചാന്റ്‌സ് അവര്‍ മുഴക്കിയത്. മെസിയുടെ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നുത്. വീഡിയോ കാണാം...

ഇതിനിടെ ലാപോര്‍ട്ടയും മെസിയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചു. മെസിയെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്ന എല്ലാവഴികളും നോക്കുന്നുണ്ടെന്ന് ലാപോര്‍ട്ട വ്യക്തമാക്കി. വൈസ് പ്രസിഡന്റ് റാഫ യൂസ്‌തെയും മെസിയുടെ തിരിച്ചുവരവിന് കുറിച്ച് പ്രതികരിച്ചു. ''ബാഴ്‌സയുടെ കിരീടനേട്ടത്തില്‍ മെസി സന്തോഷവാനായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കിരീടം നേടിയ ടീമിലുള്ള പലതാരങ്ങളുമായി മെസിക്ക് അടുത്ത ബന്ധമുണ്ട്.'' യൂസ്‌തെ വ്യക്തമാക്കി. 

അടുത്തിടെ മെസി സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറൊപ്പിടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍-നസ്ര്‍ നല്‍കുന്ന വേതനത്തിന്റെ ഇരട്ടിയിലധികം തുകയാണ് അല്‍ഹിലാല്‍ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസിയുടെ സൗദി സന്ദര്‍ശനത്തിനിടെ കരാറില്‍ ധാരണയായെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി ഒരു ക്ലബ്ബുമായും ധാരണയിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios