കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടി ആരാധകര്‍! എടികെ മോഹന്‍ ബഗാന് ഗംഭിര സ്വീകരണം- വീഡിയോ
ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് അഭിനന്ദനം അറിയിച്ചത്. പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിനെ വിവാദഗോളില്‍ തോല്‍പിച്ചാണ് ബെംഗളുരു എഫ് സി സെമിയില്‍ കടന്നത്.
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് ചാംപ്യന്‍ ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് എടികെ ബഗാന്‍ ചാംപ്യന്‍മാരായത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും രണ്ട് ഗോള്‍വീതം നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു എടികെ മോഹന്‍ ബഗാന്റെ ജയം. ഐഎസ്എല്ലില്‍ എടികെ ബഗാന്‍ നേടുന്ന നാലാമത്തെ കിരീടമാണിത്. വീഡിയോ കാണാം...
നേരത്തെ, ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് അഭിനന്ദനം അറിയിച്ചത്. പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിനെ വിവാദഗോളില്‍ തോല്‍പിച്ചാണ് ബെംഗളുരു എഫ് സി സെമിയില്‍ കടന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഎഫ്‌സിയെ തോല്‍പിച്ച എടികെ ബഗാനെ കേരള ബ്ലാസ്റ്റേഴ്‌സ് അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം, ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരം ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് സ്വന്തമാക്കി.
ഫൈനലില്‍ ഉള്‍പ്പടെ നടത്തിയ മികവുമായാണ് ചാംപ്യന്‍ ഗോള്‍കീപ്പര്‍ ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയത്. ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയത് ഒഡിഷ എഫ് സിയുടെ ഡീഗോ മൗറിസിയോയാണ്. 12 ഗോളുമായാണ് മൗറിസിയോ ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. യുവതാരത്തിനുള്ള പുരസ്‌കാരം ബെംഗളൂരു എഫ്‌സിയുടെ ശിവശക്തി നാരായണനും ഹീറോ ഓഫ് ദി ലീഗ് പുരസ്‌കാരം മുംബൈ സിറ്റിയുടെ ലാലിയന്‍സുവാല ചാംഗ്‌തേയും സ്വന്തമാക്കി.
ബഗാന്‍ പേര് മാറ്റുന്നു
കിരീടനേട്ടത്തിന് പിന്നാലെ മോഹന്‍ ബഗാന്‍ വീണ്ടും പേര് മാറുന്നു. അടുത്ത സീസണ്‍ മുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയന്റസ് എന്നപേരിലാവും ടീം അറിയപ്പെടുക. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന പേരിലാണ് ടീം ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എടികെ എന്ന പേര് സ്വീകരിച്ചു. മോഹന്‍ ബഗാനുമായി ലയിച്ചാണ് എടികെ മോഹന്‍ ബഗാന്‍ എന്നപേരിലേക്ക് മാറിയത്. ഐപിഎല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന്റെ ഉടമസ്ഥാനായ സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹന്‍ ബഗാന്റെയും ഉടമസ്ഥന്‍. സഞ്ജീവ് ഗോയങ്കയാണ് ടീമിന്റെ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.