ആരാധകരെ തൊട്ടാല്‍ നോവും! ബ്രസീലിയന്‍ പൊലീസിന്റെ ലാത്തി പിടിക്കാനൊരുങ്ങി അര്‍ജന്റൈന്‍ താരം എമി മാര്‍ട്ടിനെസ്

ആരാധകര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. ഇതോടെ കൂട്ടത്തല്ലായി. പൊലീസ് അര്‍ജന്റൈന്‍ ആരാധകര്‍ക്ക് നേരെ ലാത്തി വീശി.

watch video argentine goal keeper trying to hit back brazilian police

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന - ബ്രസീല്‍ മത്സരത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. മാറക്കാനയില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. എന്നാല്‍ കൂട്ടത്തല്ലോടെയാണ് മത്സരം ആരംഭിക്കുന്നത് തന്നെ. മത്സരത്തിന് മുമ്പ് അര്‍ജന്റൈന്‍ ആരാധകരെ ബ്രസീലിയന്‍ പൊലീസ് തല്ലി ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അര്‍ജന്റീനയുടെ ദേശീയഗാനം ചൊല്ലുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മാത്രമല്ല, അര്‍ജന്റൈന്‍ ആരാധകര്‍ ഇരിക്കുന്ന ഭാഗത്ത് ബ്രസീലിയന്‍ ആരാധകര്‍ ബാനറും വലിച്ചുകെട്ടി.

ഇതോടെ ആരാധകര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. ഇതോടെ കൂട്ടത്തല്ലായി. പൊലീസ് അര്‍ജന്റൈന്‍ ആരാധകര്‍ക്ക് നേരെ ലാത്തി വീശി. അര്‍ജന്റൈന്‍ താരങ്ങള്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ നേതൃത്വത്തില്‍ ആരാധകര്‍ക്ക് അടുത്തേക്കെത്തി. ക്രിസ്റ്റിയന്‍ റൊമേറൊ, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാസന്‍ഡ്രോ മാര്‍ട്ടിനെസ് തുടങ്ങിയവരെല്ലാവരും സംഘത്തിലുണ്ടായിരുന്നു. 

ഇതിനിടെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും പൊലീസിനെതിരെ തിരിഞ്ഞു. പൊലീസിന്റെ കയ്യില്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എപ്പോഴേക്കും സഹാതാരങ്ങള്‍ പിന്മാറ്റി. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തള്ളിമാറ്റാനും ശ്രമിക്കുന്നുണ്ട്. വീഡിയോ കാണാം...

ലോകകപ്പ് യോഗ്യതയില്‍ നിലവില്‍ ഒന്നമതാണ് അര്‍ജന്റീന. ആറ് മത്സരങ്ങളില്‍ അഞ്ചിലും ടീം ജയിച്ചു. 15 പോയിന്റാണ് ടീമിന്. ഉറുഗ്വെയോട് മാത്രമാണ് ടീം പരാജയപ്പെട്ടത്. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമത്. ബ്രസീല്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്റ് മാത്രമാണ് ബ്രസീലിനുള്ളത്.

ഇതിനിടെ, അര്‍ജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ലിയോണല്‍ സ്‌കലോണി രംഗത്തെത്തി.  ലോകകപ്പ് ബ്രസീലിനെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്‌കലോണി.

'അര്‍ജന്റൈന്‍ ടീമിന്റെ നിലവാരം ഉയരേണ്ടതുണ്ട്'! സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി പരിശീലകന്‍ ലിയോണല്‍ സ്‌കലോണി
 

Latest Videos
Follow Us:
Download App:
  • android
  • ios