നൂറ്റാണ്ടിന്റെ സേവ്! മെസിക്ക് വേണ്ടി മരിക്കാന്‍ തയ്യാറെന്ന് എമിലിയാനോ മാര്‍ട്ടിനെസ് പറഞ്ഞത് വെറുതല്ല- വീഡിയോ
ഫ്രഞ്ച് പടയും അടിതെറ്റിയത് എമി മാര്‍ട്ടിനസിന്റെ മനക്കരുത്തിന് മുന്നില്‍. കിലിയന്‍ എംബപ്പെയുടെ വെടിയുണ്ട കണക്കെ വന്ന കിക്കുകളില്‍ പോലും എമിയുടെ കൃത്യത കാണാമായിരുന്നു. മെസിക്കായി മരിക്കാനും തയ്യാറാണെന്ന എമിയുടെ വാക്ക് വെറുംവാക്കല്ലെന്ന് പലതവണ കാണിച്ചുതന്നു.
ദോഹ: ഒരറ്റത്ത് എമി മാര്‍ട്ടിനസ് ഉണ്ടെങ്കില്‍ ഏത് ലക്ഷ്യവും നേടാമെന്ന അര്‍ജന്റീനയുടെ പ്രതീക്ഷ ഇത്തവണയും തെറ്റിയില്ല. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും നേടിയാണ് എമി മടങ്ങുന്നത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യം.
ഫ്രഞ്ച് പടയും അടിതെറ്റിയത് എമി മാര്‍ട്ടിനസിന്റെ മനക്കരുത്തിന് മുന്നില്‍. കിലിയന്‍ എംബപ്പെയുടെ വെടിയുണ്ട കണക്കെ വന്ന കിക്കുകളില്‍ പോലും എമിയുടെ കൃത്യത കാണാമായിരുന്നു. മെസിക്കായി മരിക്കാനും തയ്യാറാണെന്ന എമിയുടെ വാക്ക് വെറുംവാക്കല്ലെന്ന് പലതവണ കാണിച്ചുതന്നു. ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ഇരട്ടിമധുരം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെതിരായ എംബപ്പെയുടെ മുന്‍പരാമര്‍ശത്തിന് മറുപടി കൂടി നല്‍കിയാണ് എമി മടങ്ങുന്നത്.
അധിക സമയത്തിന്റെ ഇഞ്ചുറി സമയത്തുമുണ്ടായിരുന്നു അര്‍ജന്റീനയെ വിശ്വവിജയികളാക്കിയ സേവ്. എമി മാത്രം മുന്നില്‍ നില്‍ക്കെ ഫ്രഞ്ച് താരം കോളോ മുവാനിയുടെ നിലംപറ്റെയുള്ള ഷോട്ട് ഒരു മുഴുനീളെ സ്‌ട്രെച്ചിലൂടെ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. മത്സരം മത്സരം 3-3ല്‍ നില്‍ക്കുന്നതിനിടെ അധിക സമയത്തന്റെ ഇഞ്ചുറി ടൈമില്‍. നൂറ്റാണ്ടിന്റെ സേവെന്നാണ് ആരാധകര്‍ വിളിച്ചത്. വീഡിയോ കാണാം...
പിന്നാലെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മ്വാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു. കൊമാനെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ചൗമേനി പുറത്തേക്കടിച്ചു. അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീല്‍ ലോകകപ്പില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു.