സീസണിലെ സേവ്! അയര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സേവുമായി മൈഗ്നന്‍; ഫ്രാന്‍സ് രക്ഷപ്പെട്ടു- വീഡിയോ
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് സ്‌പെയിന്‍ ഇന്നിറങ്ങും. സ്‌കോട്ട്‌ലന്‍ഡാണ് എതിരാളി. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് നോര്‍വയെ തോല്‍പ്പിച്ചിരുന്നു.
പാരീസ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന് ആദ്യ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് ജിബ്രാള്‍ട്ടറിനെയാണ് നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചത്. പ്രതിരോധ താരം നതാന്‍ ആകെ ഇരട്ട ഗോള്‍ നേടിപ്പോള്‍ ഒരു ഗോള്‍ മെംഫിസിസ് ഡിപായുടെ വകയായിരുന്നു.
അതേസമയം, ഫ്രാന്‍സ് രണ്ടാം ജയം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിന് അയര്‍ലന്‍ഡിനെയാണ് തോല്‍പ്പിച്ചത്. 50-ാം മിനിറ്റില്‍ ബെഞ്ചമിന്‍ പവാര്‍ഡാണ് വിജയഗോള്‍ നേടിയത്. അവസാന നിമിഷത്തെ ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്‌നന്റെ ഈ ഉഗ്രന്‍ സേവും ഫ്രാന്‍സിനെ രക്ഷപ്പെടുത്തി. വീഡിയോ കാണാം...
സ്‌പെയ്ന്‍ ഇന്നിറങ്ങും
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് സ്‌പെയിന്‍ ഇന്നിറങ്ങും. സ്‌കോട്ട്‌ലന്‍ഡാണ് എതിരാളി. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് നോര്‍വയെ തോല്‍പ്പിച്ചിരുന്നു. ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ തുര്‍ക്കിയേയും , വെയില്‍സ് ലാത്‌വിയയേയും നേരിടും. മൂന്ന് മത്സരങ്ങളും രാത്രി 12.15നാണ് തുടങ്ങുക. ഇന്ന് രാത്രി 9.30ക്ക് നടക്കുന്ന കളിയില്‍ നോര്‍വെ ജോര്‍ജിയയെ നേരിടും.
ജര്‍മനി ബെല്‍ജിയത്തിനെതിരെ
സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജര്‍മനി ഇന്ന് ബെല്‍ജിയത്തെ നേരിടും. രാത്രി 12.15നാണ് മത്സരം. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇരുടീമും തിരിച്ചുവരവിന്റെ പാതയിലാണ്. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം സ്വീഡനെതിരെ ജയിച്ചപ്പോള്‍ ലോകകപ്പിന് ശേഷമുള്ള ആദ്യ സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയും മികച്ച ജയം നേടി.
ചരിത്ര നേട്ടത്തിനരികെ മെസി
ലോകകപ്പ് വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ രണ്ടാം മത്സരം നാളെ നടക്കും. പുലര്‍ച്ചെ 5 മണിക്ക് തുടങ്ങുന്ന കളിയില്‍ കുറസാവോയാണ് എതിരാളി. മത്സരത്തില്‍ ഒരു ഗോള്‍ നേടിയാല്‍ ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര കരിയറില്‍ 100 ഗോള്‍ തികയ്ക്കാം. ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദതിമിര്‍പ്പിലാണ് അര്‍ജന്റീന. പനാമയ്‌ക്കെതിരായ മത്സരം ആഘോഷിക്കാനൊരിടമായിരുന്നു. കളത്തില്‍ ഒരു ആശങ്കകളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ ആസ്വാദിച്ച് കളിച്ച മെസ്സിയും സംഘവും എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവും സ്വന്തമാക്കി.