ഈ വര്‍ഷത്തെ പുഷ്കാസ് പുരസ്കാരത്തിനുള്ള ഗോള്‍ ഇപ്പോഴെ അടിച്ച് നൂനോ സാന്‍റോസ്, റബോണ ഗോളില്‍ കണ്ണു തള്ളി ആരാധകര്‍

ബോവിസ്റ്റക്കെതിരെ പതിനേഴാം മിനിറ്റിലായിരുന്നു സാന്‍റോസിന്‍റെ റബോണ ഗോള്‍. സ്പോര്‍ട്ടിംഗ് താരങ്ങളായ മാര്‍ക്കസ് എഡ്വേര്‍ഡ്സും യൂസഫ് ചേര്‍മിറ്റിയും ചേര്‍ന്ന് തുടക്കമിട്ട ആക്രമണ നീക്കിത്തിനൊടുവിലാണ് ബോക്സിനക്കത്തു നിന്ന് ന്യൂനോ സാന്‍റോസ് എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഇടംകാല്‍ കൊണ്ട് ഗോളടിച്ചത്.

Watch Nuno Santos scores audacious Rabona goal in Portuguese Primeira Liga gkc

ലിസ്ബണ്‍: പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ നൂനോ സാന്‍റോസ് നേടിയ റബോണ ഗോളില്‍ അമ്പരന്നിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ താരമായ സാന്‍റോസ് കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ബോവിസ്റ്റക്കെതിരെയാണ് വണ്ടര്‍ ഗോളടിച്ചത്.

ബോവിസ്റ്റക്കെതിരെ പതിനേഴാം മിനിറ്റിലായിരുന്നു സാന്‍റോസിന്‍റെ റബോണ ഗോള്‍. സ്പോര്‍ട്ടിംഗ് താരങ്ങളായ മാര്‍ക്കസ് എഡ്വേര്‍ഡ്സും യൂസഫ് ചേര്‍മിറ്റിയും ചേര്‍ന്ന് തുടക്കമിട്ട ആക്രമണ നീക്കിത്തിനൊടുവിലാണ് ബോക്സിനക്കത്തു നിന്ന് നൂനോ സാന്‍റോസ് എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഇടംകാല്‍ കൊണ്ട് ഗോളടിച്ചത്. മത്സരത്തില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു.

ഈ വര്‍ഷത്തെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം സാന്‍റോസിന്‍റെ ഈ ഗോളിന് തന്നെയായിരിക്കുമെന്ന് ഉറപ്പിക്കുകയാണ് ഇപ്പോഴെ ആരാധകര്‍. കഴിഞ്ഞ വര്‍ഷം തുര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ അദാന ഡെമിര്‍സ്പോറിനുവേണ്ടി ഇറ്റാലിയന്‍ താരം മാരിയോ ബലോട്ടെല്ലിയും സമാനാമായ റബോണ ഗോള്‍ നേടിയിരുന്നു.

2021ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ അര്‍ജന്‍റീന താരം എറിക ലമേലയും ടോട്ടനത്തിനായി  റബോണ ഗോള്‍ നേടിയിട്ടുണ്ട്. വലംകാലിനെഇടംകാൽ കൊണ്ട് ചുറ്റിയ ശേഷം തൊടുത്ത ഷോട്ടാണ് ആർസനൽ വലയിൽ കയറിയത്.

എന്താണ് റബോണ ഗോള്‍

ഒരു കാല്‍ മറ്റൊന്നിനെ ചുറ്റിയ ശേഷം തൊടുക്കുന്ന ഷോട്ടാണ് ഫുട്ബാളിൽ റബോണ ഗോൾ എന്നറിയപ്പെടുന്നത്. അതായത് ഒരു കാൽ മുന്നിൽ വച്ച് മറുകാൽകൊണ്ട് ഷോട്ടെടുക്കുന്ന തന്ത്രം. അതീവ ദുഷ്കരമായ ഷോട്ടില്‍ എതിർ കളിക്കാർക്ക് എങ്ങോട്ടേയ്ക്കാണ് ഷോട്ട് വരുന്നതെന്ന് പെട്ടെന്ന് പിടികിട്ടില്ല. സ്പാനിഷ് ഭാഷയിൽ വാൽ എന്നര്‍ത്ഥമുള്ള റബോ എന്ന വാക്കില്‍ നിന്നാണ് ഇത്തരം ഗോളുകള്‍ക്ക് റബോണ ഗോള്‍ എന്ന പേര് വീണത്. പെലെ മുതൽ ഏഞ്ചൽ ഡി മരിയ വരെയുള്ള കളിക്കാർ റബോണ ഷോട്ടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios