ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനോട്, ഇന്നലെ ഒര്‍ലാന്‍ഡോ സിറ്റി താരങ്ങളോടും; 'കലിപ്പ് മോഡില്‍' മെസി-വീഡിയോ
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരശേഷമാണ് മെസിയെ ഇത്രയും കലിപ്പ് മോഡില്‍ ആരാധകര്‍ മുമ്പ് കണ്ടത്. ഇന്നലെ നടന്ന മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവിലാണ് ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തത്.
മയാമി:ലീഗ്സ് കപ്പില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്‍റര്‍ മയാമി പ്രീ ക്വാര്‍ട്ടറില്‍ എത്തിയ മത്സരത്തില്‍ പതിവ് ശാന്തത വിട്ട് കലിപ്പ് മോഡിലുള്ള മെസിയെ ആണ് ആരാധകര്‍ കണ്ടത്. ഇന്നലെ മത്സരത്തിന്‍റെ ഇടവേളില്‍ കളിക്കാര്‍ കടന്നുപോകുന്ന ടണലില്‍ വെച്ച് മെസി ഒര്‍ലാന്‍ഡോ താരങ്ങളോട് ദേഷ്യപ്പെടുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. മത്സരത്തിനിടെ പലവട്ടം ഒര്‍ലാന്‍ഡോ താരങ്ങളുമായി കൊമ്പുകോര്‍ത്ത മെസിക്ക് മഞ്ഞക്കാര്‍ഡും കിട്ടിയിരുന്നു.
കളിക്കിടെ 83-ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്ത ഒര്‍ലാന്‍ഡോ താരം ഫെലിപ്പെ മാര്‍ട്ടിന്‍സുമായി മെസി കൈയാങ്കളിയുടെ വക്കെത്തെത്തുകയും ഇരു ടീമിലെയും താരങ്ങള്‍ ഇരുവരെയും പിടിച്ചു മാറ്റുകയുമായിരുന്നു. മത്സരത്തിനിടെ പലവട്ടം ഒര്‍ലാന്‍ഡോ താരങ്ങള്‍ മെസിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയിരുന്നു. ഇതിന്‍റെ ബാക്കിയാണ് ടണലില്‍ വെച്ച് ഒര്‍ലാന്‍ഡോ താരങ്ങളോട് മെസി ചൂടായതെന്നാണ് റിപ്പോര്‍ട്ട്. ഒര്‍ലാന്‍ഡോ താരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്ന മെസിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരശേഷമാണ് മെസിയെ ഇത്രയും കലിപ്പ് മോഡില്‍ ആരാധകര്‍ മുമ്പ് കണ്ടത്. ഇന്നലെ നടന്ന മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവിലാണ് ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തത്. ഏഴാം മിനിറ്റില്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ മയാമിയെ പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചിരുന്നു.
സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു.72-ാം മിനിറ്റില്‍ വലങ്കാലന്‍ ഷോട്ടിലൂടെ തന്‍റെ രണ്ടാം ഗോളും മയാമിയുടെ വിജയവും മെസി ഉറപ്പിച്ചു.ത്സരത്തിന്‍റെ 57-ാം മിനിറ്റില്‍ ഒര്‍ലാന്‍ഡോ താരം മൗറീഷ്യോ പെര്യയേരയുമായി കൂട്ടിയിടിച്ച് വീണ മെസി കുറച്ചുനേരം ഗ്രൗണ്ടില്‍ കിടന്നത് ആരാധകരെ ആശങ്കയിലാക്കിയെങ്കിലും സാരമായ പരിക്കില്ലാതിരുന്നത് ആശ്വാസമായി.മയാമി കുപ്പായത്തില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ മെസി അഞ്ച് ഗോളുകളാണ് ഇതുവരെ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക