ബെംഗളൂരുവിനെ പപ്പടംപോലെ പൊടിച്ച് ബ്ലാസ്റ്റേഴ്‌സ്; പക്കാ ലോക്കല്‍ ആരാധകനായി പെപ്പെ, കൂടെ ഐ എം വിജയനും

പെപ്പെ ഉണ്ടേല്‍ അടി ഉറപ്പല്ലേ, ഇത് ബെംഗളൂരുവിനുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളിടി ആയെന്ന് മാത്രം, ത്രില്ലടിപ്പിച്ച് വീഡിയോ

Watch Antony Varghese Pepe and IM Vijayan celebrating Kerala Blasters win over Bengaluru FC ISL 2023 24 jje

കൊച്ചി: മഞ്ഞപ്പടയ്‌ക്ക് ഇതിലേറെ എന്തുവേണം. ഐഎസ്എല്ലിൽ കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ചിരവൈരികളായ ബെംഗളൂരു എഫ്‌സിയെ നിലംപരിശാക്കി പുതിയ സീസണിന് ഉഗ്രന്‍ തുടക്കമിട്ടിരിക്കുകയാണ്. ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മഞ്ഞപ്പട തോല്‍പിച്ചത്. ഉദ്ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആളെ നിറച്ചപ്പോള്‍ കലൂരിലെ ഗ്യാലറി സൂചികുത്താന്‍ ഇടിമില്ലാണ്ടായി. ആവേശം കൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ കട്ടഫാന്‍ പെപ്പെയും ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയനും ഗ്യാലറിയിലുണ്ടായിരുന്നു. 

ഐ എം വിജയന്‍ ഇല്ലാതെ കേരളത്തിന് എന്ത് ഫുട്ബോള്‍! അക്ഷരാര്‍ഥത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തില്‍ ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രം കേരളത്തിന്‍റെ ഫുട്ബോള്‍ ഇതിഹാസമായിരുന്നു. വിജയനൊപ്പം മറ്റൊരാളും ഗ്യാലറിയെ പുളകം കൊള്ളിച്ചു, അത് ചലച്ചിത്ര താരവും ബ്ലാസ്റ്റേഴ്‌സിന്‍റെ കടുത്ത ആരാധകനുമായ പെപ്പെ എന്ന ആന്‍റണി വര്‍ഗീസായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളാരവങ്ങള്‍ക്കൊപ്പം പക്കാ ലോക്കല്‍ ആരാധകനായി പെപ്പെ ഗ്യാലറയില്‍ നിറഞ്ഞാടി. ഐ എം വിജയനെ കൂട്ടുപിടിച്ചായിരുന്നു മഞ്ഞപ്പടയുടെ ജേഴ്‌സി വീശി പെപെയുടെ ആഘോഷം. സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് പുറമെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലാസ്റ്റേഴ്‌സിന്‍റേയും പെപ്പെയുടേയും ആരാധകര്‍ക്കും ആഘോഷത്തല്ലുമാലയായി ആന്‍റണി വര്‍ഗീസിന്‍റെ ആഘോഷം. പെപ്പെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ കാണാം. 

പഴയതിനെല്ലാം ബെംഗളൂരു എഫ്‌സിയോട് കണക്ക് തീര്‍ത്ത്, കലിപ്പ് തീര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ നേരിട്ട തോൽവിക്ക് കൊച്ചിയിൽ കനത്ത മറുപടി കൊടുക്കുകയായിരുന്നു കേരളത്തിന്‍റെ കൊമ്പന്മാര്‍. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം ബെംഗളൂരുവിന്‍റെ സമനില തെറ്റിച്ച് അമ്പത്തിരണ്ടാം മിനിറ്റിൽ കെസിയ വീൻഡോര്‍പ്പിന്‍റെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. അറുപത്തിയൊമ്പതാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ലീഡുയര്‍ത്തി. 90-ാം മിനിറ്റിൽ കര്‍ട്ടിസ് മെയിൻ ഒരു ഗോൾ മടക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്‍റെ ജയം തടയാൻ അത് പോരായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ ഗോളുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് കളിയിലെ താരം.

Read more: കടങ്ങൾ തീർക്കാനുള്ളതാണ്, പക അത് വീട്ടാനുള്ളതാണ്! കൊച്ചിയിലിട്ട് ബംഗളൂരുവിനെ തീർത്ത് മഞ്ഞപ്പട, മിന്നും വിജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios