സ്‌പെയ്ന്‍ പഠിക്കുന്നില്ല! വിനീഷ്യസിന്റെ സഹായിക്കെതിരെ വംശീയാധിക്ഷേം; പൊട്ടിതെറിച്ച് ബ്രസീലിയന്‍ താരം
വിനീഷ്യസിന്റെ സുഹൃത്തും ഉപദേശകനുമായ ഫിലിപ്പെയെ മൈതാനത്തെ സെക്യൂരിറ്റിയാണ് കുരങ്ങിനോടുപമിച്ച് അധിക്ഷേപിച്ചത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഉത്തരവാദപ്പെട്ടവര്‍ നടപടിയെടുക്കട്ടെയെന്നും വിനീഷ്യസ് പ്രതികരിച്ചു.
ബാഴ്‌സലോണ: വംശീയ വിദ്വേഷത്തിനെതിരായ ക്യാംപെയിനുമായി ബ്രസീല്‍ മുന്നോട്ട് പോകുമ്പോള്‍ സ്‌പെയിനില്‍ വംശീയവിദ്വേഷ ആരോപണം. ഗിനിക്കെതിരായ മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറിന്റെ സഹായിയെയാണ് മൈതാനത്തിലെ സെക്യൂരിറ്റി അധിക്ഷേപിച്ചത്. സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപത്തിനിരയായതോടെയാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ബ്രസീലിയന്‍ താരത്തിന് പിന്തുണയുമായെത്തിയത്.
സ്‌പെയിനില്‍ തന്നെ ആഫ്രിക്കന്‍ ടീമുകളിലൊന്നായ ഗിനിയക്കെതിരെ മത്സരം സംഘടിപ്പിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനും വിഷയത്തില്‍ ശക്തമായ സന്ദേശം നല്‍കി. ചരിത്രത്തിലാദ്യമായി മഞ്ഞയും നീലയും ജേഴ്‌സി ഉപേക്ഷിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ബ്രസീലിയന്‍ താരങ്ങള്‍ ഗിനിക്കെതിരെ കളത്തിലിറങ്ങി. എന്നാല്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപമുണ്ടായെന്നാണ് വിനീഷ്യസ് ജൂനിയറിന്റെ പരാതി.
വിനീഷ്യസിന്റെ സുഹൃത്തും ഉപദേശകനുമായ ഫിലിപ്പെയെ മൈതാനത്തെ സെക്യൂരിറ്റിയാണ് കുരങ്ങിനോടുപമിച്ച് അധിക്ഷേപിച്ചത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഉത്തരവാദപ്പെട്ടവര്‍ നടപടിയെടുക്കട്ടെയെന്നും വിനീഷ്യസ് പ്രതികരിച്ചു. സെക്യൂരിറ്റി ക്യാമറയുടെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും താരം ആവശ്യപ്പെട്ടു. ഗിനിക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന് ബ്രസീല്‍ ജയിച്ചിരുന്നു. സാദിയോ മാനെയുടെ സെനഗലിനെതിരെയാണ് ഇന്ന് ബ്രസീല്‍ ഇറങ്ങുക.
അരങ്ങേറ്റക്കാരന്‍ ജോലിന്റണ്‍ ഗോളുമായി തിളങ്ങിയതിനാല്‍ ഇന്നും യുവതാരങ്ങള്‍ക്ക് കോച്ച് റമോണ്‍ മെനസെസ് അവസരം നല്‍കിയേക്കും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് മത്സരം.
അശ്വാഭ്യാസത്തിനിടെ പരിക്കേറ്റ് കോമയിലായിരുന്ന പിഎസ്ജി താരം കണ്ണ് തുറന്നു; പ്രാര്‍ത്ഥനയോടെ ആരാധകര്‍