ചാമ്പ്യന്‍സ് ലീഗില്‍ സെമി പോര് തുടങ്ങുന്നു; റയലും ചെല്‍സിയും കൊമ്പുകോര്‍ക്കും
റയല്‍, ലിവര്‍പൂളിനെ മറികടന്നും ചെല്‍സി, എഫ്‌സി പോര്‍ട്ടോയെ പിന്തള്ളിയുമാണ് സെമിയിലെത്തിയത്.
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടം ഇന്ന് മുതല്‍. ആദ്യപാദം ഇന്നും നാളെയുമായി നടക്കും. ഇന്ന് മുന്‍ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ചെൽസിയും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് റയൽ മൈതാനത്ത് മത്സരം തുടങ്ങും.
റയല്‍, ലിവര്‍പൂളിനെ മറികടന്നും ചെല്‍സി, എഫ്‌സി പോര്‍ട്ടോയെ പിന്തള്ളിയുമാണ് സെമിയിലെത്തിയത്. ആദ്യപാദ ജയത്തിന്‍റെ കരുത്തിലായിരുന്നു ഇരു ടീമുകളുടേയും സെമി പ്രവേശം. രണ്ടാം സെമിയില്‍ നാളെ പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.