UCL : ചാമ്പ്യൻസ് ലീഗില്‍ അട്ടിമറിയുണ്ടാകുമോ? ക്വാർട്ടർ ലക്ഷ്യമിട്ട് ചെൽസിയും യുവന്‍റസും മൈതാനത്തേക്ക്
ഇന്നലെ നടന്ന മത്സരത്തോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായിരുന്നു
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ (Champions League 2021-22) ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യൻമാരായ ചെൽസിയും (Chelsea FC) യുവന്‍റസും (Juventus FC) ഇന്നിറങ്ങും. ചെൽസി രണ്ടാംപാദത്തിൽ ഫ്രഞ്ച് ക്ലബ് ലിലിയെ (LOSC vs Chelsea) നേരിടും. ഹോംഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ചെൽസി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.
യുവന്‍റസിന് സ്‌പാനിഷ് ക്ലബ് വിയ്യാറയലാണ് (Juventus vs Villarreal) എതിരാളികൾ. ആദ്യപാദത്തിൽ ഇരു ടീമും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു. രാത്രി ഒന്നരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.
ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി. സ്വന്തം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെ 2-1ന്‍റെ അഗ്രിഗേറ്റ് സ്കോറിൽ യുണൈറ്റഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.
നാൽപത്തിയൊന്നാം മിനുട്ടിൽ റെനാൻ ലോഡി നേടിയ ഹെഡർ ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പോഗ്ബ, റാഷ്ഫോർഡ്, കവാനി, മാറ്റിച് എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറക്കിയെങ്കിലും ഗോൾ കണ്ടെത്താനിയില്ല. പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ യൂറോപ്യൻ യാത്ര അവസാനിച്ചു.
ISL 2021-22 : ഐഎസ്എല്‍; മഞ്ഞക്കടലിലേക്ക് ആര്? കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികളെ ഇന്നറിയാം