ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടര്‍: ലിവർപൂളിനെ തരിപ്പണമാക്കി റയല്‍, സിറ്റിക്കും ജയം

റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ നേടി. 27, 65 മിനുറ്റുകളിലാണ് വിനീഷ്യസ് വല ചലിപ്പിച്ചത്. 

UCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior double

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടറിൽ ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയലിന്‍റെ ജയം. വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ നേടി. 27, 65 മിനുറ്റുകളിലാണ് വിനീഷ്യസ് വല ചലിപ്പിച്ചത്. 36-ാം മിനുറ്റില്‍ മാർക്കോ അസെൻസിയോയും റയലിനായി സ്‌കോർ ചെയ്‌തു. 

UCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior double

അതേസമയം രണ്ടാംപകുതിയില്‍ 51-ാം മിനുറ്റില്‍ മുഹമ്മദ് സലായുടെ വകയായിരുന്നു ലിവർപൂളിന്‍റെ ആശ്വാസഗോൾ. ഏപ്രിൽ 15ന് രണ്ടാംപാദ മത്സരം ലിവർപൂൾ മൈതാനത്ത് നടക്കും. 

UCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior double

മറ്റൊരു മത്സരത്തിൽ ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരെ മാഞ്ചസ്റ്റർ സിറ്റി ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റി ജയിച്ചത്. 19-ാം മിനുറ്റില്‍ ഡിബ്രൂയിനും 90-ാം മിനുറ്റില്‍ ഫിൽ ഫോഡനും സിറ്റിക്കായി ഗോൾ നേടി. 84-ാം മിനുറ്റില്‍ മാര്‍ക്കോയുടെ വകയായിരുന്നു ഡോർട്ട്മുണ്ടിന്‍റെ ഏക ഗോള്‍. 

UCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior double

ഇന്ന് ബയേൺ മ്യൂണിക്, പിഎസ്ജിയെയും ചെൽസി, പോർട്ടോയെയും നേരിടും.

ധോണിയുടെ തന്ത്രങ്ങള്‍ ചെന്നൈയ്‌ക്കെതിരെ ഉപയോഗിക്കും; ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തെ കുറിച്ച് റിഷഭ് പന്ത്

Latest Videos
Follow Us:
Download App:
  • android
  • ios