മനോഹരമായ ഗോളും ടാക്കിളും മാത്രമല്ല ഫുട്‌ബോള്‍; അടി ഇടി! കുപ്രസിദ്ധമായ ലോകകപ്പ് പോരാട്ടങ്ങള്‍

1962ല്‍ ചിലിയില്‍ നടന്ന ലോകകപ്പ്. ആതിഥേയരായ ചിലെയും ഇറ്റലിയും തമ്മില്‍ മത്സരം. കളി തുടങ്ങി പന്ത്രണ്ടാം സെക്കന്‍ഡില്‍ ആദ്യഫൗള്‍. പന്ത്രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യത്തെ റെഡ് കാര്‍ഡ്.

tragic and furious incidents happens in fifa world cup

ലോകകപ്പ് വേദിയിലെ മത്സരങ്ങളുടെ തീവ്രത നമുക്കെല്ലാം അറിയാം. പക്ഷേ പോരാട്ടവീര്യം കൂടി എതിരാളികളോട് കായികമായി കാണിക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? കളിക്കാരുടെ അതിക്രമത്താല്‍ ദുഷ്‌പേര് കേട്ട രണ്ട് പ്രധാന സംഭവങ്ങളാണ് ഉള്ളത്. കയ്യാങ്കളിയുടെ കേമത്തം കൊണ്ട് രണ്ടും യുദ്ധമായി തന്നെയാണ് അറിയപ്പെടുന്നത്. ഒന്ന് സാന്റിയാഗോ യുദ്ധം.രണ്ടാമത്തേത് ന്യൂറംബെര്‍ഗ് യുദ്ധം. 
സാന്റിായാഗോ യുദ്ധം 1962

സാന്റിയാഗോയില്‍ നടന്നത്

1962ല്‍ ചിലിയില്‍ നടന്ന ലോകകപ്പ്. ആതിഥേയരായ ചിലെയും ഇറ്റലിയും തമ്മില്‍ മത്സരം. കളി തുടങ്ങി പന്ത്രണ്ടാം സെക്കന്‍ഡില്‍ ആദ്യഫൗള്‍. പന്ത്രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യത്തെ റെഡ് കാര്‍ഡ്. ജ്യോര്‍ജിയോ ഫെറിനി ആദ്യം പോകാന്‍ കൂട്ടാക്കിയില്ല. പിന്നെയാണ് മൈതാനം വിട്ടത്. ചിലെയുടെ ലിയോണല്‍ സാഞ്ചെസ്, മാരിയോ ഡേവിഡിനെ ഇടിച്ചെങ്കിലും പുറത്തായില്ല. പക്ഷേ തിരിച്ചടിക്ക് ഡേവിഡ് പുറത്തായി. പരസ്പരമുള്ള തല്ലംപിടിയും തുപ്പലും എല്ലാമായി ആകെ ജഗപൊഗ. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് ഇറങ്ങിയത് മൂന്നുവട്ടം. 2-0ന് ചിലെ ജയിച്ചതല്ല, കളിയിലെ കയ്യാങ്കളിയാണ് ഓര്‍മകളില്‍ ബാക്കിയായത്. 

ന്യൂറെംബെര്‍ഗ് യുദ്ധം 2006

കൈവിട്ട കളി തീര്‍ത്തും മൈതാനങ്ങളില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ മത്സരം നെതര്‍ലന്‍ഡ്‌സും പോര്‍ച്ചുഗലും തമ്മിലായിരുന്നു. ആദ്യ കാര്‍ഡ് രണ്ടാം മിനിറ്റില്‍തന്നെ. ക്രിസ്റ്റാന്യോ റോണാള്‍ഡോക്ക് ഫൗളിന് പിന്നാലെ കളിക്കളം വിടേണ്ടി വന്നതോടെ കാര്യങ്ങള്‍ വഷളായി. ഫൈനല്‍ വിസില്‍ മുഴക്കും മുന്പ് റഫറി പുറത്തെടുത്തത് നാല് ചുവപ്പുകാര്‍ഡ്, പതിനാറ് മഞ്ഞക്കാര്‍ഡ്. കാര്‍ഡുകളിലെ റെക്കോഡ്. 

ഇതിലും വലുതില്ല

ലോകകപ്പ് വേദികളിലെ മോശം ഫൗളുകളുടെ കൂട്ടത്തില്‍ ഏറ്റവും മോശം ഫൗള്‍ എന്ന് വിലയിരുത്തപ്പെട്ട ഫൗള്‍ നടന്നത്  1982 ലെ ലോകകപ്പില്‍. മത്സരം ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള സെമി. രണ്ട് ടീമും ഓരോ ഗോളടിച്ചു നില്‍ക്കുന്നു. മിഷേല്‍ പ്ലാറ്റിനിയുടെ കിറുകൃത്യമായ പാസ് പാട്രിക് ബാറ്റിസ്റ്റണിന്. ഗോള്‍ സാധ്യതയുടെ വേഗതയുള്ള പന്ത് ബാറ്റിസ്റ്റണ്‍ തല കൊണ്ട് ഏറ്റെടുക്കുന്നതും കരുതലോടെ എത്തി ജര്‍മനിയുടെ ഗോള്‍കീപ്പര്‍ ഹറാള്‍ഡ് ഷൂമമാക്കര്‍. പന്ത് തട്ടാനായിരുന്നില്ലെന്ന് മാത്രം, മറിച്ച് ഒരൊറ്റ ഇടി. ബോധം പോയ ബാറ്റിസ്റ്റണ്‍ നിലത്ത് ഒറ്റ വീഴ്ച വീണു. രണ്ട് പല്ലു പോയി. വെര്‍ട്ടിബ്രക്ക് പരിക്ക് വേറെ. സ്ര്‌ടെച്ചറില്‍ മൈതാനത്ത് നിന്ന് എടുത്തു കൊണ്ടുപോയി. വില്ലന്‍ ഗോളിക്ക് പക്ഷേ കാര്‍ഡ് കിട്ടിയില്ല. ഗോള്‍കിക്ക്  കിട്ടുകയും ചെയ്തു. അതിന്റെ ഗുട്ടന്‍സ് ഇന്നും വിവാദച്ചുഴിയില്‍ പെട്ട് കിടക്കുന്നു.

മെസിക്കൊപ്പം കളിക്കണം! 11 വര്‍ഷം മുമ്പുള്ള അല്‍വാരസിന്റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios