എസ്‍ഡിപിഐയുടെ കൊടിയാണെന്ന് കരുതി; പോര്‍ച്ചുഗല്‍ പതാക വലിച്ച് കീറി യുവാവ്
ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് കൊടി കെട്ടിയിരുന്നത്. പോർച്ചുഗൽ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്‍ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്.
കണ്ണൂര്‍: ലോകകപ്പിന്‍റെ ആവേശം നാടെങ്ങും അലയടിക്കവേ ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറി യുവാവ്. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. എസ്‍ഡിപിഐയുടെ പതാകയാണെന്ന് കരുതിയാണ് പോര്‍ച്ചുഗലിന്‍റെ പതാക യുവാവ് കീറിയത്. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് കൊടി കെട്ടിയിരുന്നത്. പോർച്ചുഗൽ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്‍ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്.
യുവാവ് പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതേസമയം, ബ്രസീല്‍, അര്‍ജന്‍റീന എന്നിവയ്ക്കൊപ്പം പോര്‍ച്ചുഗല്‍ ആരാധകരും ചേര്‍ന്നതോടെ നാടെങ്ങും ഇപ്പോള്‍ ലോകകപ്പ് ആഘോഷമാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഒരു സൈഡില്‍ കട്ടൗട്ട് യുദ്ധങ്ങള്‍ നടക്കുമ്പോള്‍ മിക്ക ആരാധക കൂട്ടങ്ങളും ഒരുമിച്ച് മത്സരങ്ങള്‍ കാണുന്നതിനുള്ള കൂറ്റന്‍ സ്ക്രീനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
ഇത്തവണ പോര്‍ച്ചുഗല്‍ മികച്ച ടീമുമായാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗൽ.