സിറ്റി വീഴുമോ ഇത്തവണ; പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ പ്രവചിച്ച് സൂപ്പ‍ർ കമ്പ്യൂട്ടർ

പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ പ്രധാന എതിരാളികളും കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരുമായ ആഴ്സണലിന് 4.08 ശതമാനം മാത്രമാണ് വിജയസാധ്യത. ആഴ്സണലിന് കിട്ടുക 77 പോയന്‍റായിരിക്കുമെന്നാണ് ഒപ്റ്റയുടെ പ്രവചനം. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന്‍റെ കിരീട സാധ്യത 3.55 ശതമാനം മാത്രമാണ്.

Supercomputer Predicts Premier League Winner gkc

ലണ്ടന്‍: പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ പ്രവചിച്ച് സൂപ്പ‍ർ കമ്പ്യൂട്ടർ. പ്രീമിയര്‍ ലീഗ് ഈ സീസണില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളെയും സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പ്രകടനം, ടീമിലെത്തിയ പുതിയതാരങ്ങൾ. ശക്തിദൗർബല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്താണ് ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം.

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്തവണയും എതിരാളികൾ ഇല്ലെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നത്. പെപ് ഗ്വാർഡിയോളയും സംഘവും കിരീടം നിലനിർത്താനുളള സാധ്യത 90.18 ശതമാനമെന്നാണ് പ്രവചനം. മാഞ്ചസ്റ്റര്‍ സിറ്റി 88 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് എത്തുമെന്നും ഒപ്റ്റ പ്രവചിക്കുന്നു. കഴിഞ്ഞ സീസണിൽ ഹാട്രിക് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി മത്തേയു കൊവാസിച്ച്, ജോസ്കോ ഗവാർഡിയോൾ എന്നിവരെ സ്വന്തമാക്കി ടീം ശക്തിപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ പ്രധാന എതിരാളികളും കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരുമായ ആഴ്സണലിന് 4.08 ശതമാനം മാത്രമാണ് വിജയസാധ്യത. ആഴ്സണലിന് കിട്ടുക 77 പോയന്‍റായിരിക്കുമെന്നാണ് ഒപ്റ്റയുടെ പ്രവചനം. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന്‍റെ കിരീട സാധ്യത 3.55 ശതമാനം മാത്രമാണ്.

സൂപ്പര്‍ താരങ്ങളുടെ ഒഴുക്ക് നിലക്കുന്നില്ല, നെയ്മര്‍ക്ക് പിന്നാലെ മുഹമ്മദ് സലായും സൗദി പ്രൊ ലീഗിലേക്ക്

കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തായിരുന്നു ലിവർപൂൾ. നിലവിലെ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്താവും. വിജയശതമാനം 1.70. ചെൽസി, ന്യൂകാസിൽ, ആസ്റ്റൺ വില്ല, ബ്രൈറ്റൻ എന്നീ ടീമുകളുടെ വിജയസാധ്യത 0.01 ശതമാനം മാത്രമാണെന്നും സൂപ്പര്‍ കമ്പ്യൂട്ടര്‍ പറയുന്നു.

സീസണിന് തുടക്കമിട്ടുള്ള കമ്മ്യൂണിറ്റി ഷീൽഡിൽ ആഴ്സണലിനോട് തോറ്റെങ്കിലും പ്രീമിയര്‍ ലീഗില്‍  സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റി തകര്‍പ്പന്‍ ജയം നേടിയിരുന്നു. യുവേഫ സൂപ്പര്‍ കപ്പ് കിരീടപ്പോരാട്ടത്തില്‍ ഇന്ന് സെവിയ്യയെ നേരിടാനിറങ്ങുകയാണ് സിറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios