ഛേത്രി... ഞങ്ങളുടെ നെയ്മറും മെസിയും റൊണാൾഡോയും നിങ്ങള്‍ തന്നെ; സങ്കടം ഒന്നുമാത്രം
വിരമിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ കുറിച്ച് സന ശരവണന്‍ എഴുതുന്നു
ഇന്ത്യന്‍ ഫുട്ബോളിന് എക്കാലവുമുള്ളൊരു കടപ്പാടായിരിക്കും സുനില്‍ ഛേത്രി എന്ന പേര്. ഉപഭൂഖണ്ഡത്തിലെ നീലപ്പടയ്‌ക്ക് ഒരുനാള്‍ നല്ലൊരു സമയം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുമ്പോൾ അന്ന് ഛേത്രി മൈതാനത്തുണ്ടാവില്ല എന്നത് നിരാശയാണ്- രണ്ട് പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിന് വിരാമമിടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ കുറിച്ച് സന ശരവണന്‍ എഴുതുന്നു.
ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ കാതിൽ ഏറെ കേട്ടൊരു പേരായിരുന്നു അത്. ഞങ്ങളുടെ നെയ്മറും മെസിയും റൊണാൾഡോയും അയാൾ തന്നെയാണ്. ഫുട്ബോളിന് പലരും വിലകല്‍പിക്കാത്ത നാട്ടിൽ നിന്നും ഞങ്ങൾക്ക് വേണ്ടി ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിയ മനുഷ്യൻ. അവഗണനയും പരിഹാസവും അതിജീവിച്ച് ഇന്ത്യൻ ഫുട്ബോളിന്‍റെ ലോകയാത്ര ഓരോ ഇന്ത്യക്കാരനെയും സ്വപ്നം കാണാൻ പ്രേരിപ്പിച്ച അഞ്ചടിക്കാരൻ... ᴛʜᴇ ʟᴇɢᴇɴᴅ, ᴄᴀᴩᴛᴀɪɴ, ʟᴇᴀᴅᴇʀ...Sunil Chhetri.
Read more: ഇന്ത്യന്‍ ഫുട്ബോളിലെ മധുരപ്പതിനൊന്നുകാരന്‍; ആദ്യ ഗോള്‍ പാകിസ്ഥാനെതിരെ, പിന്നീട് നടന്നത്...
ദേശീയ കുപ്പായത്തില്‍ സുനില്‍ ഛേത്രി എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകള്‍, ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ആക്റ്റീവ് ഗോള്‍സ്കോറര്‍... എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഏറ്റുവാങ്ങി... ലോക ഫുട്ബോളിനു പോലും വെല്ലുവിളി ഉയർത്തിയ ഇന്ത്യൻ ഫുട്ബോളിന്‍റെ നായകനാണ് ഛേത്രി. ലോകത്തോട് ഇന്ത്യൻ ഫുട്ബോൾ ഇവിടെത്തന്നെയുണ്ട് എന്നോർമിപ്പിച്ച മനുഷ്യനായ ഛേത്രി പ്രായത്തെ പോലും ബൂട്ട് കെട്ടി പരാജയപ്പെടുത്തി. ഇന്ത്യയിലെ ഓരോ കാൽപന്ത് ആരാധകരുടെയും അഭിമാനമാണ് സുനില്‍ ഛേത്രി.
നടക്കില്ലെന്ന് പറയുമ്പോഴും ഒരിക്കൽ ആ ലോകകപ്പ് വേദിയില്‍ നമ്മുടെ ഇന്ത്യയും പങ്കെടുക്കുമെന്ന വിശ്വാസം നമ്മളിലേക്ക് ഊട്ടിയുറപ്പിച്ച ഒരു മനുഷ്യൻ. ഛേത്രി ഇന്ത്യന്‍ ഫുട്ബോളില്‍ പകരംവെക്കാനില്ലാത്ത ഇതിഹാസമായി മാറി. ഛേത്രി ഇന്നും തളരാത്ത തന്‍റെ കാലുകളിൽ ഊർജ്ജം പകർന്ന്, ഞങ്ങൾക്കുവേണ്ടി നേടി തന്നതെല്ലാം ചരിത്ര നേട്ടങ്ങൾ എന്നല്ലാതെ വേറെ എന്തുപറയാൻ. ഒരിക്കൽ ആ ത്രിവർണ്ണ പതാക ലോകകപ്പ് വേദിയിൽ പാറിപ്പറക്കുമ്പോൾ അതിൽ നിറഞ്ഞുനിൽക്കുന്നത് നിങ്ങളുടെ വിയർപ്പ് തുള്ളികൾ തന്നെയാവും. എന്നും അത് ഞങ്ങൾ ഓർക്കുകയും ചെയ്യും. ഇന്ത്യൻ ഫുട്ബോളിന് നല്ലൊരു സമയം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ അന്ന് ഛേത്രി മൈതാനത്തുണ്ടാവില്ല എന്നത് നിരാശയാണ്.
Thank you Chhetri for everything
Read more: ഛേത്രിയുടെ ഏറ്റവും ഭാഗ്യംചെയ്‌ത ആരാധകന്‍; അമൂല്യം സമ്മാനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം