ഇരട്ട ഗോളുമായി സുനില്‍ ഛേത്രി! പാകിസ്ഥാനെതിരെ സാഫ് ചംപ്യന്‍ഷിപ്പ് ആദ്യപാതയില്‍ ഇന്ത്യ മുന്നില്‍- വീഡിയോ

പാക് ഗോള്‍ കീപ്പറുടെ പിഴവില്‍  നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു.

sunil chhetri brace help india to lead against pakistan in saff championship saa

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യപാതി പിന്നിട്ടപ്പോള്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍. സുനില്‍ ഛേത്രിയാണ രണ്ട് ഗോളുകളും നേടിയത്. 10-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും ചേത്രി കണ്ടെത്തി. സാഫ് ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. നേപ്പാള്‍, കുവൈറ്റ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. 

പാക് ഗോള്‍ കീപ്പറുടെ പിഴവില്‍  നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍. ഇതോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ 89 ഗോളുകളായി. രണ്ട് ഗോളിന്റേയും വീഡിയോ കാണാം...

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയത്തിന്റെ തിളക്കത്തിലാണ് സുനില്‍ ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. മറുവശത്ത് വിസ പ്രശ്‌നങ്ങള്‍ കാരണം ബംഗളൂരുവില്‍ വൈകിയെത്തിയ പാകിസ്ഥാന്‍ കാര്യമായ പരിശീലനം ഇല്ലാതെയാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. ഫിഫ റാങ്കില്‍ നിലവില്‍ ഇന്ത്യ 101ാം സ്ഥാനത്തും പാകിസ്ഥാന്‍ 195-ാം സ്ഥാനത്തുമാണ്.  ഗ്രൗണ്ടിലിറങ്ങുമ്പോള്‍ റാങ്കിംഗില്‍ കാര്യമൊന്നുമില്ലെന്നും എതിരാളികള്‍ ശക്തരാണെന്നുമാണ് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ നിലപാട്.

ഗ്രൂപ്പില്‍ ആദ്യം നടന്ന മത്സരത്തില്‍ കുവൈറ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന് നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. ഖാലിദ് എല്‍ ഇബ്രാഹിം, ഷബീബ് അല്‍ ഖാല്‍ദി, മുഹമ്മദ് അബ്ദുള്ള ദഹാം എന്നിവരാണ് കുവൈറ്റിന്റെ ഗോള്‍ നേടിയത്. അന്‍ജന്‍ ബിസ്റ്റ നേപ്പാളിന്റെ ആശ്വാസഗോള്‍ നേടി.

വേദി മാറില്ല, അവിടെ കളിച്ചാല്‍ മതി! ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദിമാറ്റണമെന്ന പിസിബിയുടെ ആവശ്യം ഐസിസി തള്ളി
 

Latest Videos
Follow Us:
Download App:
  • android
  • ios