വിവാദങ്ങള്‍ ഒഴിയുന്നു! ഛേത്രിയും ജിങ്കാനും ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്; ടീം പുതുക്കിയെന്ന് എഐഎഫ്എഫ്

മൂന്ന് താരങ്ങളുടേയും പേരുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ വ്യക്തമാക്കി.

sunil chhetri and sandesh jhingan added for asian games football saa

മുംബൈ: ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുക സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന നിരയുമായി. കെ പി രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക മലയാളിതാരം. ഇരുപത്തിമൂന്ന് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ കളിക്കാന്‍ അനുമതി. മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താം. സുനില്‍ ഛേത്രി, സന്ദേശ് ജിംഗാന്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരെ ഒഴിവാക്കിയാണ് നേരത്തെ ടീം പ്രഖ്യാപിച്ചിരുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം വിവാദമാവുകയും ചെയ്തു.

പിന്നീട് മൂന്ന് താരങ്ങളുടേയും പേരുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ വ്യക്തമാക്കി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''താരങ്ങളുടെ പേര് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനഞ്ചായിരുന്നു. അണ്ടര്‍ 23 ടീമാണ് കളിക്കുന്നത്. എന്നാല്‍ നിയമപ്രകാരം മൂന്ന് സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ ടീം ലിസ്റ്റ് നല്‍കിയപ്പോള്‍ പിഴവ് സംഭിച്ചു. ഇക്കാര്യം പിന്നീട് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗെയിംസ് സംഘാടക സമിതിയെ ബന്ധപ്പെട്ട് പേര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.'' ചൗബേ വ്യക്തമാക്കി. മൂന്ന് താരങ്ങള്‍ക്ക് സ്‌പെഷ്യല്‍ അക്രഡിറ്റേഷന്‍ നല്‍കണമെന്ന് ഏഷ്യന്‍ ഗെയിംസ് സംഘാടകരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ചൗബേ പറഞ്ഞു. 

മെസിക്ക് ബാഴ്‌സലോണയ്‌ക്കൊപ്പം കളിക്കാം, പക്ഷേ..! ഉപാധി മുന്നോട്ടുവച്ച് ഇന്‍റര്‍ മയാമി ഉടമ

അതേസമയം.  കേരള ബ്ലാസ്റ്റേഴ്‌സ് താരം കെപി രാഹുല്‍ മാത്രമാണ് ഏഷ്യന്‍ ഗെയിംസ് ടീമിലെ മലയാളി സാന്നിധ്യം. അന്‍വര്‍ അലി, റഹിം അലി, പ്രഭ്‌സുഖന്‍ ഗില്‍, അനികേത് ജാദവ്, ആകാശ് മിശ്ര, ധീരജ് സിംഗ്, മഹേഷ് സിംഗ്, ശിവശക്തി നാരായണന്‍, വിക്രം പ്രതാപ് സിംഗ്, ജീക്‌സണ്‍ സിംഗ്, സുരേഷ് സിംഗ് തുടങ്ങിയവര്‍ ടീമിലുണ്ട്. നേരത്തേ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കേന്ദ്ര കായികമന്ത്രാലയവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും അനുമതി നിഷേധിച്ചിരുന്നു. ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ടീമുകള്‍ മാത്രം ഏഷ്യാഡില്‍ മത്സരിച്ചാല്‍ മതിയെന്നായിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്. 

ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios