സ്‌പെയിനിനും പരിക്കിന്‍റെ ഇരുട്ടടി; ഫിഫ ലോകകപ്പ് കിക്കോഫിന് മുമ്പ് താരം പുറത്ത്
ഹോസെ ഗയായുടെ പരിക്ക് ലോകകപ്പ് ഫുട്ബോള്‍ ക്യാമ്പ് തുടങ്ങിയ ശേഷം സ്പാനിഷ് ടീം നേരിട്ട ഏറ്റവും മോശം വാര്‍ത്തയാണ് എന്നാണ് പരിശീലകന്‍ ലൂയിസ് എന്‍റിക്വെയുടെ പ്രതികരണം
ദോഹ: ഖത്തര്‍ ലോകകപ്പ് കിക്കോഫിന് മുമ്പ് സ്‌പെയിനിന് പരിക്കിന്‍റെ പ്രഹരം. വിങ്ങര്‍ ഹോസെ ഗയാ പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. ഇക്കാര്യം സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ജോര്‍ദാനെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ വലത്തെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. വലന്‍സിയ താരം കൂടിയായ ഗയാ ഉടനടി താരം സ്‌പെയിനിലേക്ക് മടങ്ങും.
അലസാന്ദ്രോ ബാൾഡെയെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി. ബാഴ്സോലണ താരമായ ബാൾഡെ ഉടൻ സ്പാനിഷ് ടീമിനൊപ്പം ചേരും. ഹോസെ ഗയായുടെ പരിക്ക് ലോകകപ്പ് ഫുട്ബോള്‍ ക്യാമ്പ് തുടങ്ങിയ ശേഷം സ്പാനിഷ് ടീം നേരിട്ട ഏറ്റവും മോശം വാര്‍ത്തയാണ് എന്നാണ് പരിശീലകന്‍ ലൂയിസ് എന്‍റിക്വെയുടെ പ്രതികരണം.
ജോര്‍ദാനെതിരായ പരിശീലനം മത്സരം സ്‌പെയിന്‍ 3-1ന് വിജയിച്ചിരുന്നു. ഈമാസം 23ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റോറിക്കയാണ് സ്പെയിനിന്‍റെ ആദ്യ എതിരാളികള്‍. 27ന് ജര്‍മനിയുമായും ഡിസംബര്‍ ഒന്നിന് ജപ്പാനുമായുമാണ് സ്പെയിനിന്‍റെ മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഈ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്‌പെയിന്‍.
സ്‌പാനിഷ് സ്‌ക്വാഡ്
Goalkeepers: Unai Simon, Robert Sanchez, David Raya
Defenders: Jordi Alba, Eric Garcia, Aymeric Laporte, Pau Torres, Hugo Guillamon, Cesar Azpilicueta, Dani Carvajal
Midfielders: Rodri, Koke, Marcos Llorente, Sergio Busquets, Gavi, Pedri Gonzalez, Carlos Soler
Forwards: Dani Olmo, Pablo Sarabia, Alvaro Morata, Ansu Fati, Ferran Torres, Marco Asensio, Nico Williams, Yeremy Pino.
റാമോസിനെ തഴഞ്ഞു, അന്‍സു ഫാറ്റി സ്പെയിനിന്‍റെ ലോകകപ്പ് ടീമില്‍