ലോകകപ്പ് നേടിയശേഷം സ്പാനിഷ് ഫുട്ബോള്‍ തലവന്‍റെ അപ്രതീക്ഷിത ചുംബനം, പ്രതികരിച്ച് സ്പെയിന്‍ വനിതാ താരം-വീഡിയോ
ഫെഡറേഷന്‍ പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത ചുംബനത്തിലെ നീരസം പ്രകടമാക്കിയെങ്കിലും ഫെഡറേഷന്‍ പ്രസിഡന്‍റിന് താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായിരുന്നെങ്കിലും അത് വിജയനിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ജെന്നിഫര്‍ വ്യക്തമാക്കി.
മെല്‍ബണ്‍: വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്പെയിന്‍ കിരീടം നേടിയശേഷം വിജയികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വാങ്ങാനായി താരങ്ങള്‍ വേദിയിലേക്ക് എത്തിയപ്പോള്‍ ദ് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ലൂയിസ് റുബൈലസ് നിര്‍ബന്ധപൂര്‍വം ചുണ്ടില്‍ ചുംബിച്ചതില്‍ പ്രതികരിച്ച് സ്പെയിന്‍ താരം ജെന്നിഫര്‍ ഹെര്‍മോസോ. ആ നിമിഷം താന്‍ ഒരിക്കലും ആസ്വദിച്ചില്ലെങ്കിലും വിജയാവേശത്തില്‍ പരസ്പര ബഹുമാനത്തോടെ ചെയ്തതാണെന്നും അത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും ജെന്നിഫര്‍ പറഞ്ഞു.
സ്പെയിനിന്‍റെ കന്നി കിരീടനേട്ടത്തിന്‍റെ ശോഭ കെടുത്തുന്നതായി ഫെഡറേഷന്‍ പ്രസിഡന്‍റിന്‍റെ നടപടിയെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ജെന്നിഫര്‍ തന്നെ വിശദീകരണവുമായി എത്തിയത്. ഫൈനല്‍ ജയിച്ചശേഷം സ്വര്‍ണ മെഡല്‍ വാങ്ങാനായി സ്പാനിഷ് താരങ്ങള്‍ ഓരോരുത്തരായി വേദിയിലെത്തിയപ്പോഴാണ് ജെന്നിഫറെ മാത്രം റുബൈലാസ് കെട്ടിപ്പിടിച്ച് ചുംബിച്ചത്. റുബൈലാസിന്‍റെ അപ്രതീക്ഷിത നടപടി സ്ഫാനിഷ് ടീം അംഗങ്ങളെപ്പോലും ഞെട്ടിച്ചിരുന്നു.
ഏറ്റവും കൂടുതൽ ട്രോഫികൾ! ലോക ഫുട്ബാളിലെ ഒരേയൊരു രാജാവായി ലിയോണല്‍ മെസി, 'ഗോട്ട്'
ഫെഡറേഷന്‍ പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത ചുംബനത്തിലെ നീരസം പ്രകടമാക്കിയെങ്കിലും ഫെഡറേഷന്‍ പ്രസിഡന്‍റിന് താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായിരുന്നെങ്കിലും അത് വിജയനിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ജെന്നിഫര്‍ വ്യക്തമാക്കി.
ജെന്നിഫറെ മാത്രമല്ല വിജയാഘോഷത്തിനിടെ സ്പാനിഷ് ടീമിലെ മറ്റ് വനിതാ താരങ്ങളെയും ചുംബിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതും വ്യാപക വിമര്‍ശനത്തിന് കാരണമായി. റുബൈലസിന്‍റെ നടപടിക്കെതിരെ സ്പാനിഷ് മാധ്യമങ്ങളും രംഗത്തുവന്നെങ്കിലും തന്‍റെ ചെയ്തികളെ ന്യായീകരിക്കാനാണ് റുബൈലസ് ശ്രമിച്ചത്. തന്നെ വിമര്‍ശിക്കുന്നവര്‍ വിഡ്ഢികളാണെന്നും ആ നിമിഷത്തെ സ്നേഹത്തിലും സന്തോഷത്തിലും ചെയ്ത കാര്യത്തിന് അത്ര പ്രാധാന്യമെ ഉള്ളൂവെന്നും റുബൈലസ് പ്രതികരിച്ചു. വനിതാ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ തകര്‍ത്താണ് സ്പെയിന്‍ ആദ്യ കിരീടം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക