യൂറോ കപ്പില്‍ ഇന്ന് മരണക്കളി, ഇറ്റലിയുടെ എതിരാളികള്‍ സ്പെയിന്‍; മത്സരഫലം ക്രോയേഷ്യക്കും നിർണായകം

ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റൻ ആല്‍വാരൊ മൊറാട്ടയും റോഡ്രിയും ഇന്ന് കളത്തിലിറങ്ങുമോ എന്ന ആശങ്കയും സ്പെയിനിനുണ്ട്.

Spain vs Italy Euro 2024 Live Updates: New look Spain and Italy meet in Euro Cup battle today

മ്യൂണിക്ക്: യൂറോ കപ്പിലെ മരണഗ്രൂപ്പിൽ പ്രീക്വർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം ആരെന്ന് ഇന്നറിയാം.നിലവിലെ ജേതാക്കളായ ഇറ്റലി കരുത്തരായ സ്പെയിനിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ക്രൊയേഷ്യ കൂടി ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ ജയിച്ച് തുടങ്ങിയ ഇറ്റലിയും സ്പെയിനും നേർക്കുനേർ വരുമ്പോള്‍ മത്സരഫലം ക്രൊയേഷ്യക്കും ഏറെ നിര്‍ണായകമാണ്.

ക്രെയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് സ്പെയിൻ തുടങ്ങിയത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒത്തിണക്കമുള്ള ടീമാണെന്ന് മുൻ ചാംപ്യന്മാർ ക്രേയേഷ്യക്കെതിരെ തെളിയിച്ചു. അൽവാരോ മൊറാട്ട, ഫാബിയൻ റൂയിസ്, നിക്കോ വില്യംസ് എന്നിവർ അപകടം വിതയ്ക്കുന്നവർ. ലാമിൻ യമാൽ അടക്കമുള്ള യുവതാരങ്ങളിലും പ്രതീക്ഷകളേറെ. എന്നാല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റൻ ആല്‍വാരൊ മൊറാട്ടയും റോഡ്രിയും ഇന്ന് കളത്തിലിറങ്ങുമോ എന്ന ആശങ്കയും സ്പെയിനിനുണ്ട്.

യൂറോ കപ്പിൽ കളിച്ച് നടന്നാൽ മാത്രം പോരാ സ്കൂളിലെ ഹോം വർക്കും ചെയ്യണം, വൈറലായി സ്പെയിനിന്‍റെ യുവതാരം ലാമിൻ യമാൽ

നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. അൽബേനിയക്കെതിരായ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. ഇറ്റലിയുടെ മിക്ക നീങ്ങളും അൽബേനിയ അനായസം പരാജയപ്പെടുത്തി. അതുകൊണ്ട് തന്നെ ഡാനി കാർവഹാൽ നയിക്കുന്ന സ്പാനിഷ് പ്രതിരോധം മറികടക്കുക ഇറ്റലിക്ക് എളുപ്പമാകില്ല. എങ്കിലും പരിശീലകൻ ലൂസിയാനോ സ്പലേറ്റിയയുടെ തന്ത്രങ്ങളിലാണ് ഇറ്റാലിയൻ ആരാധകരുടെ പ്രതീക്ഷ. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 13 മത്സരങ്ങളില്‍ സ്പെയിന്‍ ജയിച്ചു. ഇറ്റലിയുടെ ജയം 11 കളികളില്‍. 16 മത്സരങ്ങള്‍ സമനിലയായി. സ്പെയിനിനെതിരെ ഇറ്റലിയുടെ ഏറ്റവും വലിയ വിജയങ്ങളൊന്ന് 2012ലെ യൂറോ കപ്പ് ഫൈനലില്‍ ആയിരുന്നു. സ്പെയിനിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തായിരുന്നു ഇറ്റലി ജേതാക്കളായത്.

കോപ്പയില്‍ നാളെ കിക്കോഫ്, അര്‍ജന്‍റീനയുടെ എതിരാളികള്‍ കാനഡ; ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ല

രാത്രി 9.30യ്ക്ക് നടക്കുന്ന മറ്റൊരു മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഇംഗ്ലണ്ട് ഡെൻമാർക്കിനെ നേരിടും. ഗ്രൂപ്പ് സിയിൽ രണ്ടാം ജയം തേടിയാണ് ഇംഗ്ലണ്ട് ഇന്ന് ഡെന്മാർക്കിനെതിരെ ഇറങ്ങുന്നത്. സെർബിയക്കെതിരായ ആദ്യ മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാമിന് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ സ്കോർ ചെയ്യാനായത്. പ്രധാന താരങ്ങളെല്ലാം നിറംമങ്ങി. സ്ലൊവേനിയയോട് സമനില വഴങ്ങിയ ഡെന്മാർക്കിന് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. വൈകിട്ട് 6.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ സ്ലൊവേനിയ സെർബിയയെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios