ഖത്തര്‍ ലോകകപ്പ്: കണ്ണിന് പരിക്കേറ്റ സണ്ണിനെ ഉള്‍പ്പെടുത്തി ദക്ഷിണ കൊറിയയുടെ ലോകകപ്പ് സ്ക്വാഡ്
നോക്കൗട്ട് ഘട്ടത്തിലേക്ക് ദക്ഷിണ കൊറിയക്ക് കടക്കാനായാല്‍ സണ്ണിന് കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ താരത്തെ ദക്ഷിണ കൊറിയ ടീമിലെടുത്തത്. മയ്യോര്‍ക്കയുടെ പ്ലേ മേക്കറായ ലീ കാങിനെ ടീമിലെടുത്തത് സണ്ണിന്‍റെ പകരക്കാരനായല്ലെന്ന് കോച്ച് പൗളോ ബെന്‍റോ പറഞ്ഞു.
സോള്‍: പരിക്കേറ്റ സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്നിനെ ഉള്‍പ്പെടുത്തി ദക്ഷിണ കൊറിയ 26 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം താരമായ സണ്ണിന് കഴിഞ്ഞ ആഴ്ചയാണ് മത്സരത്തിനിടെ ഇടതു കണ്ണിന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ സണ്ണിന് ലോകകപ്പില്‍ കളിക്കാനാകുമോ എന്ന കാര്യം ഉറപ്പില്ല. എന്നാല്‍ രാജ്യത്തിനായി കളിക്കാന്‍ തയാറാണെന്ന് സണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോച്ച് പൗളോ ബെന്‍റോ സൂപ്പര്‍ താരത്തെ ടിമില്‍ ഉള്‍പ്പെടുത്തിയത്.
ടോട്ടനം ടീമിന്‍റെ മെഡിക്കല്‍ സംഘവുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും സണ്ണിന് എന്ന് പരിശീലനം പുനരാരാംഭിക്കാനാകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ബെന്‍റോ പറഞ്ഞു. ഓരോ ദിവസവും സണ്ണിന്‍റെ പുരോഗതി വിലയിരുത്തിയശേഷം എന്ന് ഗ്രൗണ്ടിലിറങ്ങാനാകുമെന്ന് പറായാനാകൂ എന്നും ബെന്‍റോ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച കണ്ണിന് ശസ്ത്രക്രിയക്ക് വിധേയനായ സണ്‍ ആവശ്യമെങ്കില്‍ പ്രൊട്ടക്റ്റീവ് മാസ്ക് ധരിച്ച് ദക്ഷിണ കൊറിയക്കായി ഖത്തറില്‍ കളിക്കാനിറങ്ങുമെന്ന് സണ്‍ പറഞ്ഞിരുന്നു.
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു; പലാസിയോ ടീമില്‍
നോക്കൗട്ട് ഘട്ടത്തിലേക്ക് ദക്ഷിണ കൊറിയക്ക് കടക്കാനായാല്‍ സണ്ണിന് കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ താരത്തെ ദക്ഷിണ കൊറിയ ടീമിലെടുത്തത്. മയ്യോര്‍ക്കയുടെ പ്ലേ മേക്കറായ ലീ കാങിനെ ടീമിലെടുത്തത് സണ്ണിന്‍റെ പകരക്കാരനായല്ലെന്ന് കോച്ച് പൗളോ ബെന്‍റോ പറഞ്ഞു. 2010നുശേഷം ആദ്യമായി നോക്കൗട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയ ഇത്തവണ ഖത്തറില്‍ പന്ത് തട്ടാനിറങ്ങുന്നത്.
ഖത്തര്‍ ലോകകപ്പ്: പരിക്കേറ്റ സാദിയോ മാനെയെ ഉള്‍പ്പെടുത്തി സെനഗല്‍ ടീമിനെ പ്രഖ്യാപിച്ചു
ഗ്രൂപ്പ് എച്ചില്‍ 24ന് യുറുഗ്വേക്കെതിരെ ആണ് ദക്ഷിണ കൊറിയയുടെ ആദ്യ മത്സരം. നവംബര്‍ 28ന് ഘാനക്കെതിരെയും ഡിസംബര്‍ രണ്ടിന് പോര്‍ച്ചുഗലിനെതിരെയുമാണ് ദക്ഷിണ കൊറിയയുടെ മത്സരങ്ങള്‍.
Goalkeepers: Kim Seung-Gyu, Jo Hyeon-Woo, Song Bum-Keun
Defenders: Kim Min-Jae, Kim Young-Gwon, Kwon Kyung-Won, Cho Yu-Min, Kim Moon-Hwan, Yoon Jong-Gyu, Kim Tae-Hwan, Kim Jin-Su, Hong Chul
Midfielders: Jung Woo-Young, Son Jun-Ho, Paik Seung-Ho, Hwang In-Beom, Lee Jae-Sung, Kwon Chang-Hoon, Jeong Woo-Yeong, Lee Kang-In, Son Heung-Min, Hwang Hee-Chan, Na Sang-Ho, Song Min-Kyu.
Forwards: Hwang Ui-Jo, Cho Gue-Sung.