മെസിക്കൊപ്പം ഏഴ് താരങ്ങള്‍ കൂടി പുറത്തേക്ക്, പി എസ് ജിയില്‍ ഇനി എംബാപ്പെയുടെ ഇഷ്ടക്കാര്‍ മാത്രം

മെസി ടീം വിടുകയാണെന്ന് ഉറപ്പായതോടെ പി എസ് ജിയിൽ തുടരുമെന്ന് എംബാപ്പേ വ്യക്തമാക്കിക്കഴിഞ്ഞു. റയൽ മാഡ്രിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് എംബാപ്പേ അടുത്ത സീസണിലും ടീമിലുണ്ടാവുമെന്ന് അറിയിച്ചത്. എംബാപ്പേയ്ക്ക് താൽപര്യമുള്ള താരങ്ങളെയാവും പിഎസ്‌ജി ഇനി ടീമിൽ ഉൾപ്പെടുത്തുക.

Seven players to leave PSG with Messi end of this season gkc

പാരീസ്: അടുത്ത സീസണിൽ ടീം ഉടച്ചുവാർക്കാനൊരുങ്ങി പി എസ് ജി. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏഴ് താരങ്ങളെ ഒഴിവാക്കാനാണ് പി എസ് ജിയുടെ തീരുമാനം. അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി വരുന്ന സീസണിൽ പി എസ് ജിയിൽ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. പാരിസ് ക്ലബുമായുള്ള കരാർ അവസാനിക്കുന്ന മെസി ബാഴ്സലോണയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

ടീം വിടുന്ന മെസ്സിക്കൊപ്പം സീസണൊടുവില്‍ ഏഴ് താരങ്ങളെക്കൂടി ഒഴിവാക്കാനുള്ള നീക്കത്തിലാണ് പിഎസ്‌ജി. കിലിയൻ എംബാപ്പേയെ കേന്ദ്രീകരിച്ച് പി എസ് ജി പുതിയ ടീം കെട്ടിപ്പടുക്കുമ്പോൾ സെർജിയോ റാമോസ്, വിറ്റീഞ്ഞ, കാർലോസ് സോളർ, റെനാറ്റോ സാഞ്ചസ്, ഫാബിയൻ റൂയിസ്, യുവാൻ ബെർണാറ്റ്, ഹ്യൂഗോ എറ്റിക്കിറ്റെ എന്നിവർക്കാവുംസ്ഥാനം നഷ്ടമാവുക.

മെസി ടീം വിടുകയാണെന്ന് ഉറപ്പായതോടെ പി എസ് ജിയിൽ തുടരുമെന്ന് എംബാപ്പേ വ്യക്തമാക്കിക്കഴിഞ്ഞു. റയൽ മാഡ്രിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് എംബാപ്പേ അടുത്ത സീസണിലും ടീമിലുണ്ടാവുമെന്ന് അറിയിച്ചത്. എംബാപ്പേയ്ക്ക് താൽപര്യമുള്ള താരങ്ങളെയാവും പിഎസ്‌ജി ഇനി ടീമിൽ ഉൾപ്പെടുത്തുക.

അതുകൊണ്ടുതന്നെ ഫ്രഞ്ച് ക്ലബിൽ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ ജൂനിയറുടെ ഭാവിയെന്താകുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പരിക്കേറ്റ് പുറത്തായ ബ്രസീലിയൻ താരത്തിന് എംബാപ്പേയുമായി നല്ല ബന്ധമല്ല ഉള്ളത്. മെസിക്കൊപ്പം നെയ്മാറും ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണിപ്പോൾ.

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വീണ്ടും അച്ഛനാവുന്നു, ചിത്രങ്ങള്‍ പങ്കുവെച്ച് കാമുകി

അതേസമയം, ലിയോണല്‍ മെസി പുറത്തുപോവുമ്പോള്‍ പറ്റിയ പകരക്കാരനെ പി എസ് ജി തേടുന്നുണ്ട്. ഇംഗ്ലണ്ട് നായകനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം താരവുമായ ഹാരി കെയ്നിനെയാണ് പി എസ് ജി നോട്ടമിടുന്നത്. അതിനിടെ കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍ക്ക് പകരം പോര്‍ച്ചുഗീസ് പരിശീലകന്‍ ജോസ് മൗറീഞ്ഞോയോ പരിശീലകനാക്കുന്ന കാര്യവും പി എസ് ജി പരിഗണിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളെയെല്ലാം എത്തിച്ചിട്ടും പി എസ് ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios