ലാ ലീഗ: ഗെറ്റാഫെക്കെതിരെ ബാഴ്‌സയ്‌ക്ക് ജയം; വിധിയെഴുതി ഡിപെയുടെ ഗോള്‍
സെര്‍ജി റോബര്‍ട്ടോയും മെംഫിസ് ഡിപെയും ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍ സാന്‍ഡ്രോ റാമിറസിന്‍റെ വകയായിരുന്നു ഗെറ്റാഫെയുടെ ഏക ഗോള്‍
ബാഴ്‌സലോണ: ലാ ലീഗയില്‍ ഗെറ്റാഫെയ്‌ക്കെതിരെ ബാഴ്‌സലോണയ്‌ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയവഴിയില്‍ തിരിച്ചെത്തിയത്. സെര്‍ജി റോബര്‍ട്ടോയും മെംഫിസ് ഡിപെയും ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍ സാന്‍ഡ്രോ റാമിറസിന്‍റെ വകയായിരുന്നു ഗെറ്റാഫെയുടെ ഏക ഗോള്‍.
കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ ബാഴ്‌സലോണ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. രണ്ടാം മിനുറ്റില്‍ ആല്‍ബയുടെ ക്രോസില്‍ നിന്ന് സെര്‍ജി റോബര്‍ട്ടോ ബാഴ്‌സയെ മുന്നിലെത്തിച്ചു. എന്നാല്‍ ബാഴ്‌സ പ്രതിരോധം പാളിയപ്പോള്‍ 18-ാം മിനുറ്റില്‍ പതിനെട്ട് വാര അകലെ നിന്ന് സാന്‍ഡ്രോ റാമിറസ് പായിച്ച ഷോട്ടില്‍ ഗെറ്റാഫെ ഒപ്പമെത്തി.
പക്ഷേ മുപ്പതാം മിനുറ്റില്‍ ഡിപെ ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. ഡി യോംഗ് ബോക്‌സിനടുത്ത് വച്ച് അനായാസമായി നല്‍കിയ പന്തില്‍ നിന്നായിരുന്നു ഡിപെയുടെ ഗോള്‍. പിന്നാലെ മത്സരം 2-1ന് ബാഴ്‌സയുടെ ലീഡോടെ ഇടവേളയ്‌ക്ക് പിരിഞ്ഞു. രണ്ടാംപകുതിയില്‍ ഇരു ടീമും ഗോള്‍ നേടാന്‍ മറന്നതോടെ ഫലം ബാഴ്‌സയ്‌ക്ക് അനുകൂലമായി. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമും ടീമുകള്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല.
മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്‍റുള്ള ബാഴ്‌സലോണ നാലാം സ്ഥാനത്തെത്തി. ഇതുവരെ വിജയിക്കാന്‍ കഴിയാത്ത ഗെറ്റാഫെ 18-ാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് പോയിന്‍റ് തന്നെയെങ്കിലും റയല്‍ മാഡ്രിഡ്, സെവിയ്യ, വലന്‍സിയ ടീമുകളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
ദേശീയ കായികദിനത്തിൽ ഇന്ത്യക്ക് അഭിമാനം; പാരാലിംപിക്‌സിൽ ഇരട്ടവെള്ളി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona