Asianet News MalayalamAsianet News Malayalam

സമ്മതം മൂളി സൗദി, വരുന്നത് ഫുട്‌ബോള്‍ രാവുകള്‍! ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് ഒരിക്കല്‍ കൂടി സൗദി വേദിയൊരുക്കും

രണ്ടും മൂന്നും നാല് പതിപ്പുകള്‍ റിയാദിലാണ് നടന്നത്.

saudi set host italian super cup next season
Author
First Published Oct 11, 2024, 6:53 PM IST | Last Updated Oct 11, 2024, 6:54 PM IST

റിയാദ്: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് അഞ്ചാം തവണയും സൗദി അറേബ്യ വേദിയാകും. 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ റിയാദ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു. ഇന്റര്‍ മിലാന്‍, എ സി മിലാന്‍, യുവന്റസ്, അറ്റ്‌ലാന്റ എന്നീ നാല് ക്ലബ്ബുകളാണ് മത്സരിക്കുക. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന്റെ നാല് മുന്‍ പതിപ്പുകള്‍ക്ക് സൗദി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ആദ്യപതിപ്പ് 2018-ല്‍ ജിദ്ദയിലായിരുന്നു. അതില്‍ എ സി മിലാനെ പരാജയപ്പെടുത്തി യുവാന്റസ് ടീം കിരീടം നേടി. 

തുടര്‍ന്ന് ടൂര്‍ണമെന്റ് 2019-ല്‍ റിയാദിലേക്ക് മാറ്റി. രണ്ടും മൂന്നും നാല് പതിപ്പുകള്‍ റിയാദിലാണ് നടന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അവസാന പതിപ്പ് നടന്നത്. അതില്‍ എതിരാളിയായ നാപോളിയെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ കിരീടം നിലനിര്‍ത്തി. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് നേടിയത് യുവന്റസാണ്. ഒമ്പത് തവണ വിജയം വരിച്ചിട്ടുണ്ട്. എട്ട് കിരീടങ്ങളുമായി ഇന്റര്‍ മിലാനാണ് തൊട്ടുപിന്നാലെ. ഏഴ് കിരീടങ്ങളുമായി എ സി മിലാന്‍ മൂന്നാം സ്ഥാനത്തും അഞ്ച് കിരീടങ്ങളുമായി ലാസിയോയും രണ്ട് കിരീടങ്ങളുമായി റോമയും നാപ്പോളിയുമുണ്ട്.

സര്‍വാതെയ്ക്ക് മൂന്ന് വിക്കറ്റ്! അതിഥി താരങ്ങളുടെ കരുത്തില്‍ കേരളം; രഞ്ജി ട്രോഫിയില്‍ പഞ്ചാബിന് തകര്‍ച്ച

മറ്റ് ടൂര്‍ണമെന്റുകളെപ്പോലെയാണ് അഞ്ചാം തവണയും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നത്. പ്രധാന ദേശീയ - അന്തര്‍ദേശീയ ഇവന്റുകള്‍ക്ക് ആതിഥ്യം വഹിക്കുന്നതിലും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിലും കായിക മേഖല നേടിയ വിജയങ്ങളുടെ ഒരു തുടര്‍ച്ചയാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios