കോടികള്‍ വാരിയെറിഞ്ഞ് താരങ്ങളെ വലവീശാന്‍ വീണ്ടും സൗദി പ്രോ ലീഗ്; നോട്ടമിടുന്നത് 10 വമ്പന്‍ താരങ്ങളെ

ഇത്തണവയും കോടികൾ വാരിയെറിയാനാണ് സൗദി ക്ലബുകളുടെ തീരുമാനം.

saudi pro league team targetting More players this season from Europe

റിയാദ്: റൊണാൾഡോയ്ക്കും നെയ്മറിനും പിന്നാലെ കൂടുതൽ താരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങി സൗദി ക്ലബുകൾ. അടുത്ത സീസണിൽ പത്ത് സൂപ്പർ താരങ്ങളെ സൗദി പ്രോ ലീഗിൽ എത്തിക്കാനാണ് ക്ലബുകളുടെ നീക്കം. ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചാണ് 2022 ജനുവരിയിൽ സൗദി ക്ലബ് അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ നെയ്മർ ജൂനിയർ, സാദിയോ മാനേ, കരീം ബെൻസേമ, റിയാദ് മെഹറസ്, എൻഗോളെ കാന്‍റെ, ഖാലിദു കൗലിബാലി തുടങ്ങിയ വമ്പൻ താരങ്ങൾ സൗദി ക്ലബുകളിലേക്കെത്തി.

ഇതിനായി ടീമുകൾ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ചെലവഴിച്ചത് 7942 കോടി രൂപ. ഇത്തണവയും കോടികൾ വാരിയെറിയാനാണ് സൗദി ക്ലബുകളുടെ തീരുമാനം.വരുന്ന സമ്മ‍ർ ട്രാൻസ്ഫർ ജാലകത്തിൽ പത്ത് വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾ ശ്രമം തുടങ്ങി. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള നാലു ക്ലബ്ബുകളാണ് പ്രധാന താരങ്ങൾക്കായി പണംവാരിയെറിയുക.

'രോഹിത് മുംബൈ ഇന്ത്യൻസ് വിടും, ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റൻസിയും തെറിച്ചേക്കും'; തുറന്നു പറഞ്ഞ് അനില്‍ കുംബ്ല

മാഞ്ചെസ്റ്റർ യുണൈറ്റഡിന്‍റെ കാസെമിറോ, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ വരാനെ, ലിവർപൂളിന്‍റെ അലിസൺ ബെക്കർ, മുഹമ്മദ് സല, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൻ, കെവിൻ ഡിബ്രുയ്ൻ, തുടങ്ങിയവരെയാണ് സൗദി ക്ലബുകൾ നോട്ടമിട്ടിരിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് വേദിയാവുന്നത് സൗദി അറേബ്യയാണ്. ഇതിന് മുൻപ് രാജ്യത്തെ ലോക ഫുട്ബോളിലെ ശക്തികേന്ദ്രമാക്കുകയാണ് സൗദി ഭരണകൂടത്തിന്‍റെ ലക്ഷ്യം.

സ്വപ്നം കാണുന്നതിനും അപ്പുറമുള്ള പ്രതിഫലം വാഗ്ദാനം ചെയ്യുന്നതിനാൽ യൂറോപ്യന്‍ ലീഗുകളില്‍ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ പോലും സൗദി ക്ലബുകളിലേക്ക് ആകൃഷ്ടരാവുന്നു.വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏതൊക്കെ വമ്പന്‍മാര്‍ സൗദി ലീഗിൽ കളിക്കാന്‍ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios